കർക്കിടക വാവ് ബലി​ത​ര്‍​പ്പ​ണ​ം: കുറ്റമറ്റ സു​ര​ക്ഷാ ക്രമീകരണം ഒ​രു​ക്ക​ണം : ജി​ല്ലാ ക​ള​ക്ട​ര്‍
Friday, July 5, 2024 6:12 AM IST
കൊ​ല്ലം :ക​ര്‍​ക്കി​ട​ക​വാ​വ് ബ​ലി ത​ര്‍​പ്പ​ണ​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ കു​റ്റ​മ​റ്റ​രീ​തി​യി​ല്‍ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്.
ക​ര്‍​ക്കി​ട​ക​വാ​വ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​ഗ​സ്റ്റ് മൂ​ന്ന് ക​ര്‍​ക്കി​ട​ക വാ​വ് ദി​വ​സം ബ​ലി​ത​ര്‍​പ്പ​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ ജ​ന​ത്തി​ര​ക്ക്, ക​ട​ല്‍​ക്ഷോ​ഭ സാ​ധ്യ​ത​ക​ള്‍ എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് സു​ര​ക്ഷാ സം​വി​ധാ​നം ശ​ക്ത​മാ​ക്ക​ണം.

ശു​ദ്ധ ജ​ല വി​ത​ര​ണം, ഹ​രി​ത​ച​ട്ട പാ​ല​നം, മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​നു​ള്ള സൗ​ക​ര്യം, ബ​യോ ടോ​യ്‌​ല​റ്റ് ഉ​ള്‍​പ്പ​ടെ​യു​ള്ള ശൗ​ചാ​ല​യ സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ ഒ​രു​ക്കേ​ണ്ട​ത് ക്ഷേ​ത്ര ഭ​ര​ണ സ​മി​തി​ക​ളു​ടെ ചു​മ​ത​ല​യാ​ണ്.

നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ക​യും അ​ത് നി​രീ​ക്ഷി​ക്കു​ക​യും വേ​ണം. പോ​ലീ​സ്- അ​ഗ്‌​നി​ സു​ര​ക്ഷാ-​മ​റൈ​ന്‍ പോ​ലീ​സ്-​ഫി​ഷ​റീ​സ് സേ​ന​ക​ളു​ടെ വി​ന്യാ​സം എ​ന്നി​വ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ഉ​റ​പ്പാ​ക്കും.

സ്ത്രീ​സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ത്രീ​ക​ളു​ടെ തി​ര​ക്ക് ഏ​റി​യ ഇ​ട​ങ്ങ​ളി​ല്‍ നി​യോ​ഗി​ക്കും.

കെ​എ​സ്ആ​ര്‍​ടി​സി പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍ ബ​ലി​ത്ത​ര്‍​പ്പ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ന​ട​ത്തും.ബ​ലി​ത​ര്‍​പ്പ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡ് ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​നും തെ​രു​വ് വി​ള​ക്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഉ​റ​പ്പ് വ​രു​ത്താ​നും ദി​ശാ​ബോ​ര്‍​ഡു​ക​ള്‍ കൃ​ത്യ​മാ​യി സ്ഥാ​പി​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി.

സ​ബ് ക​ള​ക്ട​ര്‍ മു​കു​ന്ദ് ഠാ​ക്കൂ​ര്‍, എ​ഡി​എം സി.​എ​സ്.​അ​നി​ല്‍, പോ​ലീ​സ്-​എ​ക്‌​സൈ​സ്-​അ​ഗ്‌​നി​ര​ക്ഷാ സേ​ന, കോ​ര്‍​പ​റേ​ഷ​ന്‍, മു​ന്‍​സി​പ്പാ​ലി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​വി​ധ ക്ഷേ​ത്ര ഭ​ര​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.