ഓ​ണ​ക്കാ​ല​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ ബ​ന്തിപൂ​വ് കൃ​ഷി
Wednesday, July 3, 2024 5:41 AM IST
കൊ​ല്ലം: കാ​ഷ്യൂ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​നും മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ബ​ന്ദി പൂ​വ് കൃ​ഷി​യു​ടെ ന​ടീ​ല്‍ ഉ​ദ്ഘാ​ട​നം കാ​ഷ്യൂ കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ്. ജ​യ​മോ​ഹ​ന്‍ നി​ര്‍​വ​ഹി​ച്ചു.

അ​ത്തം മു​ത​ല്‍ തി​രു​വോ​ണം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ പൂ​ക്ക​ളു​ടെ ആ​വ​ശ്യ​ക​ത മു​ന്‍​കൂ​ട്ടി ക​ണ്ടാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കെ​എ​സ് സി​ഡി​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൊ​ട്ടി​യ​ത്തെ ഭൂ​മി​യി​ലാ​ണ് കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്.

ഇ​ര​വി​പു​രം കൃ​ഷി​ശ്രീ​യി​ല്‍ നി​ന്നു ല​ഭ്യ​മാ​യ 15000 മി​ക​ച്ച ബ​ന്ദി തൈ​ക​ളാ​ണ് ന​ട്ടി​ട്ടു​ള്ള​ത്. ഒ​രു ഏ​ക്ക​റി​ലാ​ണ് കൊ​ട്ടി​യ​ത്ത് കൃ​ഷി ചെ​യ്യു​ന്ന​ത്. 45 ട​ണ്‍ ബ​ന്ദി​പ്പൂ​ക്ക​ള്‍ ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. പൂ​ക്ക​ളു​ടെ വി​ല്‍​പ​ന​യി​ലൂ​ടെ നാ​ല് ല​ക്ഷം രൂ​പ​യു​ടെ വ​രു​മാ​നം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യും.

മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​യ​ശോ​ദ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​ഹു​സൈ​ന്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ സു​ശീ​ല ടീ​ച്ച​ര്‍, എം. ​സ​ജീ​വ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സു​ധീ​ര്‍, ബി​ഡി​ഒ ജോ​ര്‍​ജ് അ​ലോ​ഷ്യ​സ്, എ​ഡി​എ ടി. ​ഷീ​ബ, മ​യ്യ​നാ​ട് കൃ​ഷി ഓ​ഫീ​സ​ര്‍ അ​ഞ്ചു വി​ജ​യ​ന്‍,

ജോ​യി​ന്‍റ് ബി​ഡി​ഒ ര​തി​കു​മാ​രി കാ​ഷ്യൂ കോ​ര്‍​പ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം ജി. ​ബാ​ബു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഒ​രു മു​രി​ങ്ങ തോ​ട്ട​വും സ​ജ്ജ​മാ​ക്കു​ന്നു​ണ്ട്. ഓ​ണ​ത്തി​നു​ശേ​ഷം കു​റ്റി​മു​ല്ല, കു​റ്റി​കു​രു​മു​ള​ക് എ​ന്നീ തോ​ട്ട​ങ്ങ​ളും ആ​രം​ഭി​ക്കു​മെ​ന്ന് എ​സ്. ജ​യ​മോ​ഹ​നും ബി. ​യ​ശോ​ദ​യും പ​റ​ഞ്ഞു.