വി. ​സാം​ബ​ശി​വ​ൻ ജ​ന്മ​ദി​നാ​ഘോ​ഷ​വും സ്മി​ക്ക വാ​ർ​ഷി​ക​വും നാളെ
Wednesday, July 3, 2024 5:48 AM IST
കൊ​ല്ലം: കാ​ഥി​ക​ൻ വി.​സാം​ബ​ശി​വ​ന്‍റെ 95-ാം ജ​ന്മ​ദി​നാ​ഘോ​ഷ​വും സാം​ബ​ശി​വ​ൻ മെ​മ്മോ​റി​യ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ (സ്മി​ക്ക) വാ​ർ​ഷി​ക​വും നാളെ കൊ​ല്ല​ത്ത് ന​ട​ക്കും.

ചി​ന്ന​ക്ക​ട പ​ബ്ലി​ക് ലൈ​ബ്ര​റി സ​ര​സ്വ​തി ഹാ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഗോ​പ​ൻ നി​ർ​വ​ഹി​ക്കും. ഭാ​ര​ത് ഭ​വ​ൻ മെ​മ്പ​ർ സെ​ക്ര​ട്ട​റി ഡോ. ​പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ ഗു​രു​പൂ​ജ പു​ര​സ്കാ​രം നേ​ടി​യ കാ​ഥി​ക​ൻ ഞെ​ക്കാ​ട് ശ​ശി​യെ​യും ക​ലാ​പ്ര​തി​ഭ പു​ര​സ്കാ​ര ജേ​താ​വ് കൈ​താ​രം വി​നോ​ദ് കു​മാ​റി​നെ​യും ആ​ദ​രി​ക്കും.
അ​ഥീ​ന അ​ശോ​ക്, ഇ​ന്ദു ജെ.​എ​സ്. ത​ല​വൂ​ർ എ​ന്നീ കാ​ഥി​ക​ർ​ക്ക് സ്മി​ക്ക​യു​ടെ 2024-ലെ ​യു​വ കാ​ഥി​ക പ്ര​തി​ഭാ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും.

പ്ര​ഫ. വി. ​ഹ​ർ​ഷ​കു​മാ​ർ, അ​ഡ്വ കെ.​പി.​സ​ജി​നാ​ഥ്, മ​ധു പ​ര​വൂ​ർ, പി. ​നാ​സി​മു​ദീ​ൻ, കെ. ​പ്ര​സാ​ദ്, ജെ.​ലാ​ലേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​ഫ. ചി​റ​ക്ക​ര സ​ലിം കു​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന സാം​ബ​ശി​വ​ൻ - ക​ഥ​ക​ളു​ടെ രാ​ജ​ശി​ൽ​പ്പി എ​ന്ന ക​ഥാ​പ്ര​സം​ഗ​വും ന​ട​ക്കും.

സ്മി​ക്ക സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ചി​റ​ക്ക​ര സ​ലിം കു​മാ​ർ, ബി.​ആ​ർ. ഭ​ദ്ര​ൻ, എ​സ്. അ​ശോ​ക​ൻ, എ​ൻ. അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.