ക​ള്ളു​ഷാ​പ്പ് വ​ഴി വ്യാ​ജ മ​ദ്യം ഒ​ഴു​കു​ന്നു
Wednesday, July 3, 2024 5:41 AM IST
തെ​ന്മ​ല : ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ക​ളി​ല്‍ പു​തു​താ​യി ആ​രം​ഭി​ച്ച ക​ള്ളു​ഷാ​പ്പു​ക​ള്‍ വ​ഴി വ​ന്‍ തോ​തി​ല്‍ വ്യാ​ജ മ​ദ്യം ഒ​ഴു​കു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ എ​സ്.​ഇ സ​ഞ്ജ​യ് ഖാ​ന്‍ ആ​രോ​പി​ച്ചു.

ഇ​ത് ത​ട​യു​ന്ന​തി​നാ​യി എ​ക്സൈ​സ്, പോ​ലീ​സ് അ​ധി​കൃ​ത​ര്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മ​ന്നും സ​ഞ്ജ​യ്ഖാ​ന്‍ പ​റ​ഞ്ഞു. ക​ള്ള് ഷാ​പ്പു​ക​ളി​ൽ നി​ന്ന് ക​ള്ളെ​ന്ന പേ​രി​ല്‍ നി​ൽ​കു​ന്ന​ത് വീ​ര്യം കൂ​ടി​യ ല​ഹ​രി പ​ദാ​ർ​ഥ​മാ​ണ്.

സം​ഭ​വ​ത്തി​ല്‍ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍, വി​ജി​ല​ന്‍​സ്, ഫു​ഡ് ആ​ന്‍​ഡ് സേ​ഫ്റ്റി, ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്ന് സ​ഞ്ജ​യ് ഖാ​ന്‍ അ​റി​യി​ച്ചു.