ന​ട​വ​ഴി കൈയേറി വാ​ഴ കൃ​ഷി; പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ
Wednesday, June 19, 2024 10:49 PM IST
കു​ള​ത്തു​പ്പു​ഴ :അ​മ്പ​ല​ക്ക​ട​വി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഉ​ണ്ടാ​യി​രു​ന്ന​ന​ട​വ​ഴിയും ​ക​ലു​ങ്കും കൈയേറി ക​ട​മു​റി നി​ർ​മിക്കാ​ൻ ശ്രമി​ക്കവെ സ​മീ​പ​വാ​സി​ക​ൾ പ​രാ​തി ന​ൽ​കിയതിനെതുടർന്ന് അ​ന​ധി​കൃ​ത നി​ർ​മാ​ണം ത​ട​ഞ്ഞു.

ഇ​തി​നു ശേ​ഷം കടമുറി കെട്ടാൻ ശ്രമിച്ചയാൾ വ​ഴി​കൈയേറി വാ​ഴ​കൃ​ഷി ചെ​യ്തതായാണ് പരാതി. ഇ​തി​നെ​തി​രെ​ബി​ജെ​പി കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്ത്‌ സ​മി​തി പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തുകയായിരുന്നു.

ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ വ​ഴി​യി​ൽ ന​ട്ട വാ​ഴ മാ​റ്റാ​ത്ത പ​ക്ഷം ഭൂ​വു​ട​മ യു​ടെ സ്ഥാ​പ​ന​ത്തി​ന് മു​ൻ​പി​ൽ ധ​ർ​ണ ഉ​ൾ​പ്പെ​ടെ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്ന് ബി​ജെ​പി പ​ഞ്ചാ​യ​ത്ത്‌ സ​മി​തി പ്ര​സി​ഡ​ന്‍റ് ജി .​അ​രു​ൺ പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ​റ​ഞ്ഞു .ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ വി. ​രാ​ജ​ൻ, ശ്രീ​കു​മാ​ർ, ശ​ര​ത്ത് കു​ള​ത്തു​പ്പു​ഴ, മ​യി​ൽ​വ​ഹ​നം, ജ​യ​കൃ​ഷ്ണ​ൻ, സ​ലീം, വ​ർ​ഗീ​സ്‌ മാ​ത്യു, ജ​ന​കേ​ന്ദ്ര​കു​മാ​ർ, ഹ​രി​കു​മാ​ർ, ബൈ​ജു എ​ന്നി​വ​ർ പ്ര​തി​ഷേ​ധ ധർ​ണ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.