ആ​ക്ഷ​ന്‍​പ്ലാ​ന്‍: കെഎംഎംഎ​ല്ലും വ്യ​വ​സാ​യ വ​കു​പ്പും ത​മ്മി​ല്‍ ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു
Tuesday, June 18, 2024 10:15 PM IST
ച​വ​റ : സം​സ്ഥാ​ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ മി​ന​റ​ല്‍​സ് ആ​ന്‍റ് മെ​റ്റ​ല്‍​സ് ലി​മി​റ്റ​ഡി​ല്‍ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ആ​ക്ഷ​ന്‍​പ്ലാ​ന്‍ വി​ശ​ദ​മാ​ക്കു​ന്ന ധാ​ര​ണാ​പ​ത്രം വ്യ​വ​സാ​യ വ​കു​പ്പു​മാ​യി ഒ​പ്പു​വെ​ച്ചു. കെഎംഎം​എ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പി. ​പ്ര​ദീ​പ്കു​മാ​റും വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഷും ധാ​ര​ണാ​പ​ത്രം ഒ​പ്പി​ടു​ക​യും കൈ​മാ​റു​ക​യും ചെ​യ്തു.

ആ​ദ്യ​മാ​യാ​ണ് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും സം​സ്ഥാ​ന സ​ര്‍​ക്കാ​രും ആ​ക്ഷ​ന്‍​പ്ലാ​ന്‍ സം​ബ​ന്ധി​ച്ചു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ഒ​പ്പി​ടു​ന്ന​ത്. ക​മ്പ​നി​യു​ടെ പ്ര​വ​ര്‍​ത്ത​നം ഒ​രോ മാ​സ​വും സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ മോ​ണി​റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.


കൊ​ച്ചി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വ്യ​വ​സാ​യ വ​കു​പ്പ് ഓ​ഫീ​സ​ര്‍ ഓ​ണ്‍ സ്‌​പെ​ഷല്‍ ഡ്യൂ​ട്ടി ആ​നി ജൂ​ല തോ​മ​സ്, ബിപിടി എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​ന്‍ കെ.​അ​ജി​ത്കു​മാ​ര്‍, ബിപി​ടി സെ​ക്ര​ട്ട​റി പി. ​സ​തീ​ഷ്‌​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.