കൊല്ലം :വായന ദിനത്തോട് അനുബന്ധിച്ചു ജില്ലാ ലൈബ്രറി കൗണ്‍സിലും വിവര പൊതുജന സമ്പര്‍ക്ക വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് തേവള്ളി കേരള സര്‍വകലാശാല ബി ഡി എസ് കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന് നിര്‍വഹിക്കും .
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. ബി. മുരളീകൃഷ്ണന് അധ്യക്ഷനാകുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ് വായനപക്ഷാചരണ സന്ദേശം നല്‍കും.
ജൂലൈ ഏഴു വരെയാണ് വായനപക്ഷാചരണം നടത്തുക .ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി.സുകേശന്,സര്‍വവിജ്ഞാന ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. മ്യൂസ് മേരി ജോര്‍ജ് ,സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം എസ്.നാസര്‍ ,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഡോ.വി.രമ ,സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം സി.ബാള്‍ഡുവിന്‍,വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ. ലാല്‍ ,സാക്ഷരതാ മിഷന് ജില്ലാ കോഡിനേറ്റര്‍ ഡോ. മുരുകദാസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം പി.ഉഷാകുമാരി ,പി .എന്‍ .പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ സെക്രട്ടറി എന്‍.ജയചന്ദ്രന്,കേരള യൂണിവേഴ്സിറ്റി ബി എഡ് സെന്റര്‍ പ്രിന്‍സിപ്പല്‍ ഡോ.ജെ.ലതാകുമാരി ,കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.എന്‍.ഷണ്മുഖദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.