അ​ഞ്ച​ൽ വൈ​ദി​ക ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥിക​ളെ ആ​ദ​രി​ച്ചു
Tuesday, June 18, 2024 10:15 PM IST
കു​ള​ത്തൂ​പ്പു​ഴ:അ​ഞ്ച​ൽ വൈ​ദി​ക ജി​ല്ല മ​ല​ങ്ക​ര കാത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ10,12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ഞ്ച​ൽ വൈ​ദി​ക ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥിക​ളെ ആ​ദ​രി​ച്ചു.​എം സി ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഏ​ഴം​കു​ളം രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​നം ജി​ല്ലാ വി​കാ​രി ഫാ ​ബോ​വ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ല്ലാ​വ​രും നേ​ഴ്സി​ംഗ് മേ​ല​യി​ലേ​ക്ക് പോ​കാ​തെ ജീ​വി​ത​വി​ജ​യം നേ​ടാ​വു​ന്ന ധാ​രാ​ളം കോ​ഴ്സു​ക​ൾ ന​മു​ക്ക് ചു​റ്റി​ലും ഉ​ണ്ട് ,വി​ദ്യാ​ർ​ഥി​ക​ൾ പു​ന​ർ​വി​ചി​ന്ത​നം ചെ​യ്യ​ണ​മെ​ന്ന് ഫാ .​ബോ​വ​സ് മാ​ത്യു വി​ദ്യാ​ർ​ഥിക​ളെ ആ​ദ​രി​ക്കു​ന്നഉ​ദ്ഘാ​ട​ന സമ്മേളനത്തിൽ പറഞ്ഞു. യോ​ഗ​ത്തി​ൽ എം​സി​എ ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​യ് മാ​ത്യു, സെ​ക്ര​ട്ട​റി എ​ൻ. വി. ​വി​ൻ​സ​ൻ​ന്‍റ്, സാ​ജ​ൻ തോ​മ​സ്, സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ നി​ഷ അ​ച്ച​ൻ കു​ഞ്ഞ്,രാ​ജു​മോ​ൻ ത​ട​ത്തി വി​ള,അ​നി​ൽ എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.