കൂരാച്ചുണ്ട്: കല്ലാനോട് കാനാട്ട് ബസ് വെയിറ്റിംഗ് ഷെഡിനു മുമ്പിൽ നിന്നും 10 ലിറ്റർ ചാരായവുമായി മധ്യവയസ്കൻ പിടിയിൽ. മലയിൽവീട്ടിൽ രാജു (57) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്.
കോഴിക്കോട് ഐബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം. സജീവൻ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബാലുശേരി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.വി. ബേബിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.