ലോ​ക പ​രി​സ്ഥി​തി ആ​രോ​ഗ്യ ദി​നാ​ച​ര​ണം ന​ട​ത്തി
Friday, September 27, 2024 5:23 AM IST
തി​രു​വ​മ്പാ​ടി: ലോ​ക പ​രി​സ്ഥി​തി ആ​രോ​ഗ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്നു. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ൺ​സ​ൺ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ താ​ഴ​ത്തു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ. റോ​യി റോ​ജ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​വി. പ്രി​യ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ. പ്ര​ഭാ​ക​ര​ൻ, വാ​ർ​ഡ് അം​ഗം മേ​ഴ്സി പു​ളി​ക്കാ​ട്ട്, പ്ര​ധാ​ന അ​ധ്യാ​പ​ക​രാ​യ ജോ​ളി ജോ​സ​ഫ്,


സി​ബി കു​ര്യാ​ക്കോ​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​നീ​ർ, ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫീ​സ​ർ ഡോ. ​കെ.​ടി. മു​ഹ​സി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ക്കം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, പ്ര​തി​ജ്ഞാ മ​തി​ൽ എ​ന്നീ പ​രി​പാ​ടി​ക​ളും ന​ട​ത്തി.