വെ​യി​സ്റ്റ് ബി​ന്നു​ക​ൾ സ്ഥാ​പി​ച്ചു
Saturday, September 28, 2024 5:26 AM IST
കോ​ഴി​ക്കോ​ട്: ന​വ​കേ​ര​ളം ശു​ചി​ത്വ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ചാ​ത്ത​ൻ​കോ​ട്ടു​ന​ട എ.​ജെ. ജോ​ൺ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് നി​ക്ഷേ​പി​ക്കു​ന്ന​തി​നും വ​ലി​ച്ചെ​റി​യു​ന്ന ശീ​ലം ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി സ്കൂ​ൾ കോ​മ്പൗ​ണ്ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​യി​സ്റ്റ് ബി​ന്നു​ക​ൾ സ്ഥാ​പി​ച്ചു.

സ്കൂ​ൾ എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഈ ​പ്രോ​ജ​ക്ടി​ലേ​ക്ക് എ​ട്ട് വെ​യി​സ്റ്റ് ബി​ന്നു​ക​ൾ തൊ​ട്ടി​ൽ​പ്പാ​ലം ഫെ​ഡ​റ​ൽ ബാ​ങ്ക് സം​ഭാ​വ​ന ചെ​യ്തു. ഫെ​ഡ​റ​ൽ ബാ​ങ്ക് റീ​ജ​ണ​ൽ മാ​നേ​ജ​രാ​യ ജോ​സ് മോ​ൻ പി. ​ഡേ​വി​ഡ്, തൊ​ട്ടി​ൽ​പാ​ലം ബ്രാ​ഞ്ച് മാ​നേ​ജ​ർ ധീ​ര​ജ്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സി​ജോ എ​ട​ക്കാ​രോ​ട്ട് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.