മ​ല​ബാ​ര്‍ ചാ​ല​ഞ്ചേ​ഴ്സ്; സെ​ല​ക്‌ഷന്‍ ട്ര​യ​ല്‍ ഇ​ന്നുമു​ത​ല്‍
Friday, September 27, 2024 4:56 AM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ ചാ​ല​ഞ്ചേ​ഴ്സ് ഫു​ട്ബോ​ള്‍ ക്ല​ബ്ബ് അ​ക്കാ​ഡ​മി​യി​ലേ​ക്കു​ള്ള കു​ട്ടി​ക​ളു​ടെ സെ​ല​ക്‌ഷന്‍ ട്ര​യ​ല്‍ പെ​രു​ന്തു​രു​ത്തി ഭ​വ​ന്‍​സ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ഇ​ന്നു മു​ത​ല്‍ ആ​രം​ഭി​ക്കും.

അ​ണ്ട​ര്‍ -14 വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള സെ​ല​ക്ഷ​ന്‍ ട്ര​യ​ല്‍ വൈ​കുന്നേരം 3.30ന് ​ന​ട​ക്കും. 28ന് ​രാ​വി​ലെ 7.30ന് ​അ​ണ്ട​ര്‍-12 വി​ഭാ​ഗ​ത്തി​ലേ​ക്കും വൈ​കുന്നേരം 3.30ന് ​അ​ണ്ട​ര്‍ -10 വി​ഭാ​ഗ​ത്തി​ലേ​ക്കു​മു​ള്ള സെ​ല​ക്‌ഷന്‍ ട്ര​യ​ലും ന​ട​ക്കും.

പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച കു​ട്ടി​ക​ള്‍ ഷി​ന്‍ ഗാ​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ലേ​യിം​ഗ് കി​റ്റ്, അ​പേ​ക്ഷി​ച്ച രേ​ഖ, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക് രൂ​പ്നാ​ഥ് - 6238753735 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.


ലോ​ക ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം ഡീ​ഗോ മ​റ​ഡോ​ണ​യെ വ​ള​ര്‍​ത്തി​യെ​ടു​ത്ത അ​ര്‍​ജ​ന്‍റീനോ​സ് ജൂ​നി​യോ​സ് ഫു​ട്ബോ​ള്‍ അ​ക്കാ​ഡ​മി​യി​ലെ പ​രി​ശീ​ല​ക​രാ​യ മാ​റ്റി​യാ​സ് അ​ക്കോ​സ്റ്റ, അ​ലി​ജാ​ന്‍​ഡ്രോ ലി​നോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ക.