റേ​ഷ​ന്‍ മ​സ്റ്റ​റിം​ഗി​നു ക​ര്‍​മ​സേ​ന രൂ​പീ​ക​രി​ക്ക​ണം: റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍
Friday, September 27, 2024 4:56 AM IST
കോ​ഴി​ക്കോ​ട്: റേ​ഷ​ന്‍ മ​സ്റ്റ​റിം​ഗി​ന്‍റെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ അ​ധി​ക ബാ​ധ്യ​ത​യാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്ന് ആ​ള്‍ കേ​ര​ളാ റീ​ട്ട​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍.​സം​സ്ഥാ​ന​ത്ത് 19,86,539 മ​ഞ്ഞ കാ​ര്‍​ഡം​ഗ​ങ്ങ​ളും 1,34,00,580 പി​ങ്ക് കാ​ര്‍​ഡം​ഗ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 1,53,87,119 അം​ഗ​ങ്ങ​ളു​ടെ മ​സ്റ്റ​റിം​ഗ് ന​ട​ത്തു​ന്ന പ്ര​ക്രി​യ ക​ഴി​ഞ്ഞ ആ​ഴ്ച​യോ​ടെ ആ​രം​ഭി​ച്ചു.

റേ​ഷ​ന്‍ വി​ത​ര​ണ​ത്തി​നു പു​റ​മേ കെ​വൈ​സി ( മ​സ്റ്റ​റിം​ഗ്) ന​ട​ത്തേ​ണ്ട​ത് റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഇ-​പോ​സ് യ​ന്ത്ര​ത്തി​ലൂ​ടെ മാ​ത്ര​മാ​ണ്. മു​ഴു​വ​ന്‍ മു​ന്‍​ഗ​ണ​നാ വി​ഭാ​ഗം കാ​ര്‍​ഡ് അം​ഗ​ങ്ങ​ളേ​യും മ​സ്റ്റ​റിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കു​വാ​ന്‍ വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ക​ര്‍​മ​സേ​ന രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ണി നെ​ല്ലൂ​ര്‍,ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.


ചെ​റി​യ കു​ട്ടി​ക​ള്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍, കി​ട​പ്പു​രോ​ഗി​ക​ള്‍, മാ​ന​സി​ക അ​സ്വ​സ്ഥ​ത​യു​ള്ള​വ​ര്‍ എ​ന്നി​വ​രു​ടെ മ​സ്റ്റ​റിം​ഗി​ന് പ​ക​രം മ​റ്റു മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​റു വ​ര്‍​ഷം മു​മ്പ് ന​ട​പ്പി​ലാ​ക്കി​യ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ വേ​ത​ന പാ​ക്കേ​ജ് കാ​ലാ​നു​സ്യ​ത​മാ​യി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.