ക​ക്ക​യം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ
Friday, September 27, 2024 5:16 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നാ​യി നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വൃ​ത്തി അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. കെ​ട്ടി​ട നി​ർ​മാ​ണം ക​ഴി​ഞ്ഞു​ള്ള കോ​മ്പൗ​ണ്ട് വാ​ൾ, ടൈ​ൽ​സ് പ​തി​പ്പി​ക്ക​ൽ, പെ​യി​ന്‍റിം​ഗ് തു​ട​ങ്ങി​യ അ​നു​ബ​ന്ധ പ്ര​വ​ർ​ത്തി​ക​ളാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്. ഇ​ത് ര​ണ്ട് മാ​സ​ങ്ങ​ൾ​കൊ​ണ്ട് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ എ​ൻ​എ​ച്ച്എം ഫ​ണ്ടാ​യ 1.42 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു​കൊ​ണ്ടാ​ണ് പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.


കെ​എ​സ്ഇ​ബി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 48.25 സെ​ന്‍റ് ഭൂ​മി​യി​ലാ​യി​രു​ന്നു കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. ഈ ​ഭൂ​മി ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റു​ന്ന​തി​നു​ള്ള വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

കേ​ന്ദ്ര​ത്തി​ന്‍റെ വി​ക​സ​ന​ത്തോ​ടു കൂ​ടി ക​ക്ക​യം അ​മ്പ​ല​ക്കു​ന്ന് ആ​ദി​വാ​സി കോ​ള​നി​യി​ലു​ള്ള​വ​ർ​ക്ക് അ​ട​ക്കം ക​ക്ക​യം നി​വാ​സി​ക​ൾ​ക്കും ഏ​റെ ചി​കി​ത്സ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​യി തീ​രും.