താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ യു​വാ​വി​ന്‍റെ പ​രാ​ക്ര​മം; ജീ​വ​ന​ക്കാ​ർ​ക്കും പോ​ലീ​സി​നും മ​ർ​ദ​ന​മേ​റ്റു
Friday, September 27, 2024 4:56 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ യു​വാ​വി​ന്‍റെ പ​രാ​ക്ര​മം. കൊ​ടു​വ​ള്ളി മ​ണ്ണി​ൽ​ക്ക​ട​വ് കി​ഴ​ക്കെ നൊ​ച്ചി​പൊ​യി​ൽ റ​ബി​ൽ റ​ഹ്മാ​ൻ (24) ആ​ണ് കാ​ഷ്വാ​ലി​റ്റി​യി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് പ​രാ​ക്ര​മം ന​ട​ത്തി​യ​ത്.

ചി​കി​ത്സ​ക്കെ​ന്ന വ്യാ​ജേ​ന എ​ത്തി​യ യു​വാ​വ് ലൈ​റ്റു​ക​ൾ ഓ​ഫാ​ക്കി ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ക​യും ചു​മ​രി​ൽ അ​ടി​ച്ച് ബ​ഹ​ളം വ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വാ​വി​നെ കീ​ഴ്‌​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കും ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​നും മ​ർ​ദ​ന​മേ​റ്റു. താ​മ​ര​ശേ​രി സ്റ്റേ​ഷ​നി​ലെ സി​പി​ഒ​മാ​രാ​യ അ​ഷ​റ​ഫ്, ഹ​നീ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.


അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ൾ പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് താ​മ​ര​ശേ​രി പോ​ലീ​സ് എ​ത്തി യു​വാ​വി​നെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. താ​മ​ര​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.