ഇ​എ​ന്‍​ടി വി​ദ​ഗ്ധരു​ടെ സ​മ്മേ​ള​നം തു​ട​ങ്ങി; ശ​സ്ത്ര​ക്രി​യ​ക​ളു​ടെ ത​ത്സ​മ​യ പ്ര​ദ​ര്‍​ശ​നം ശ്ര​ദ്ധേ​യ​മാ​യി
Saturday, September 28, 2024 5:02 AM IST
കോ​ഴി​ക്കോ​ട്: ഇ​എ​ന്‍​ടി വി​ദ​ഗ്ദ​രു​ടെ ഇ​രു​പ​ത്തി​ര​ണ്ടാം വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തി​ന് (കെ​ന്‍റ്കോ​ണ്‍- 2024) കാ​ലി​ക്ക​ട്ട് ട്രേ​ഡ് സെ​ന്‍റ​റി​ല്‍ തു​ട​ക്ക​മാ​യി. അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഓ​ട്ടോ​ലാ​രി​ന്‍ ഗോ​ള​ജി​സ്റ്റ്സ് ഓ​ഫ് ഇ​ന്ത്യ (എ​ഒ​ഐ) കോ​ഴി​ക്കോ​ട് ചാ​പ്റ്റ​റാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കെ​ന്‍റ്കോ​ണി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ശ​സ്ത്ര​ക്രി​യ​ക​ളു​ടെ ത​ല്‍​സ​മ​യ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി.

രാ​ജ്യ​ത്തെ പ്ര​ശ​സ്ത​രാ​യ ര​ണ്ട് ഡോ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​തി​സ​ങ്കീ​ര്‍​ണ​മാ​യ ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് പ്ര​തി​നി​ധി​ക​ള്‍ ത​ല്‍​സ​മ​യം ക​ണ്ടു മ​ന​സി​ലാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി തി​ര​ഞ്ഞെ​ടു​ത്ത പ​ത്ത് പേ​ര്‍​ക്കാ​യി​രു​ന്നു സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ.
കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഇ​എ​ന്‍​ടി ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ല്‍ ന​ട​ന്ന ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന കാ​ലി​ക്ക​റ്റ് ട്രേ​ഡ് സെ​ന്‍റ​റി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​ക​ള്‍ പൂ​ര്‍​ണ​വി​ജ​യ​മാ​യി​രു​ന്നെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഡോ. ​ശ​ങ്ക​ര്‍ മ​ഹാ​ദേ​വ​ന്‍ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ പ്ര​ശ​സ്ത ഇ​എ​ന്‍​ടി വി​ദ​ഗ്ദ​രാ​യ ഡോ.​ ര​വി രാ​മ​ലിം​ഗം, ഡോ. ​സ​തീ​ഷ് ജെ​യി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.


കെ​ന്‍റ്കോ​ണി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ​ഒ​ഐ കേ​ര​ള സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​അ​ശോ​ക് കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഡോ. ​ശ​ങ്ക​ര്‍ മ​ഹാ​ദേ​വ​ന്‍, സെ​ക്ര​ട്ട​റി ഡോ. ​അ​മ​ല്‍ ജോ​ണ്‍ ജേ​ക്ക​ബ്, ട്ര​ഷ​റ​ര്‍ ഡോ. ​ഷാ​ഹു​ല്‍ ഹ​മീ​ദ്, ഡോ. ​ജെ.​സു​നി​ല്‍,

ഡോ. ​സു​നി​ല്‍ കു​മാ​ര്‍, ഡോ. ​അ​ശ്വി​ന്‍ മേ​നോ​ന്‍, ഡോ. ​പി.​മു​ര​ളീ​ധ​ര​ന്‍ ന​മ്പൂ​തി​രി, ഡോ. ​ഒ.​എ​സ്.​രാ​ജേ​ന്ദ്ര​ന്‍, ഡോ. ​സി.​ജെ.​ഫ്രാ​ന്‍​സി​സ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ​ഇ​ന്ന് രാ​വി​ലെ 10.30ന് ​ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.