തി​ര​ക്ക​ഥ ര​ച​ന​യി​ല്‍ ശി​ല്‍​പ​ശാ​ല​യ്ക്ക് തു​ട​ക്ക​മാ​യി
Saturday, September 28, 2024 5:19 AM IST
കോ​ഴി​ക്കോ​ട്: സ്റ്റേ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ജു​ക്കേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി​യു​ടെ പി​ന്തു​ണ​യോ​ടെ കോ​ഴി​ക്കോ​ട് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ​പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ (ഡ​യ​റ്റ്) തി​ര​ക്ക​ഥ ര​ച​ന​യി​ല്‍ ദ്വി​ദി​ന ശി​ല്‍​പ​ശാ​ല​ക്ക് തു​ട​ക്ക​മാ​യി.

പ്രൈ​മ​റി​ത​ലം മു​ത​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി ത​ലം വ​രെ വി​ദ്യാ​ഭ്യാ​സ സാ​ങ്കേ​തി​ക​വി​ദ്യ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും പ​ഠ​ന​ബോ​ധ​ന ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​തി​നു​മു​ള്ള വി​ദ​ഗ്ധ സം​ഘ​ത്തെ സ​ജ്ജ​മാ​ക്കു​ക​യാ​ണ് ശി​ല്‍​പ​ശാ​ല​യു​ടെ ല​ക്ഷ്യം.

വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ സി. ​മ​നോ​ജ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട് ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​അ​ബ്ദു​നാ​സ​ര്‍ അ​ധ്യ​ക്ഷ​നാ​യി. വ​ട​ക​ര ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ന്ധു പ്രേ​മ​ന്‍ മു​ഖ്യ​ഥി​തി​യാ​യി.

വി​ദ്യാ​കി​ര​ണം ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി.​വി. വി​നോ​ദ്, വ​ട​ക​ര ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ രേ​ഷ്മ, പ്ര​ബീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളി​ല്‍ നി​ന്നു​ള്ള അ​ധ്യാ​പ​ക​ര്‍ ശി​ല്‍​പ​ശാ​ല​യി​ല്‍ പ​ങ്കെ​ടു​ത്തു.