മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​നം: വ​ട​ക്കു​മ്പാ​ട് സ്കൂ​ളി​ലേ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Friday, September 27, 2024 5:23 AM IST
പേ​രാ​മ്പ്ര: മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​നം മൂ​ലം അ​ട​ച്ചി​ട്ട സ്കൂ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​ട​ക്കു​മ്പാ​ട് സ്കൂ​ളി​ലേ​ക്ക് ച​ങ്ങ​രോ​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​നം മൂ​ലം ശ​നി​യാ​ഴ്ച വ​ട​ക്കു​മ്പാ​ട് സ്കൂ​ളി​ൽ ന​ട​ത്താ​നി​രു​ന്ന പി​എ​സ്‌​സി പ​രീ​ക്ഷ ഉ​ൾ​പ്പ​ടെ മാ​റ്റി വെ​ച്ചി​ട്ടും കൊ​ച്ചു കു​ട്ടി​ക​ളു​ടെ ജീ​വ​നു വി​ല ക​ൽ​പ്പി​ക്കാ​ത്ത സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ​യും ധി​ക്കാ​ര​പ​ര​മാ​യ ന​ട​പ​ടി​ക്കെ​തി​രേ സ​മ​ര​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത് ആ​ശ​ങ്ക​യ​ക​റ്റി​യ​തി​ന് ശേ​ഷ​മേ സ്കൂ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​വൂ​യെ​ന്നു സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ അ​റി​യി​ച്ചു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് സ്കൂ​ളി​ന് അ​വ​ധി ന​ൽ​കി. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് വി.​പി. ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി ഇ.​ടി. സ​രീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


സ​ത്യ​ൻ ക​ല്ലൂ​ർ, സ​ന്തോ​ഷ് കോ​ശി, വി​നോ​ദ​ൻ ക​ല്ലൂ​ർ, അ​രു​ൺ പെ​രു​മ​ന, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ശ​ങ്ക​ര​ൻ, അ​ഷ​റ​ഫ് മാ​ളി​ക്ക​ണ്ടി, യൂ​ത്ത് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​മി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ൾ ഗേ​റ്റി​നു മു​ന്നി​ൽ പേ​രാ​മ്പ്ര പോ​ലീ​സ് മാ​ർ​ച്ച് ത​ട​ഞ്ഞു.