മു​ക്കാ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​വ​ഗ​ണ​ന​ക്കെ​തി​രേ ജ​ന​കീ​യ പ്ര​ക്ഷോ​ഭം
Friday, September 27, 2024 5:23 AM IST
വ​ട​ക​ര: മു​ക്കാ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യി​ലും കോ​വി​ഡി​ന് മു​മ്പ് നി​ർ​ത്തി മു​ഴു​വ​ൻ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ബ​ഹു​ജ​ന പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ൻ അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്ത് സ​ർ​വ​ക​ക്ഷി യോ​ഗം തീ​രു​മാ​നി​ച്ചു. നി​ർ​ത്തു​ന്ന ട്രെ​യി​നു​ക​ളു​ടെ എ​ണ്ണം കു​ത്ത​നെ കു​റ​ച്ച് സ്റ്റേ​ഷ​ൻ ന​ഷ്ട​ത്തി​ലാ​ണെ​ന്ന വാ​ദം അം​ഗീ​ക​രി​ക്കി​ല്ല.

അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക രാ​ഷ്‌ട്രീ​യ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, വ്യാ​പാ​രി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന സം​ഗ​മം ന​ട​ത്തും. ക​ല്ലാ​മ​ല​യി​ലേ​ക്കു​ള്ള റോ​ഡ് അ​ട​ച്ച റെ​യി​ൽ​വേ ന​ട​പ​ടി റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.


പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് ജ​ന​കീ​യ സ​മി​തി രൂ​പീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​സാ​വി​ത്രി, കെ.​കെ. ജ​യ​ച​ന്ദ്ര​ൻ, പി.​പി. ശ്രീ​ധ​ര​ൻ, യു.​എ. റ​ഹീം, പ്ര​ദീ​പ് ചോ​മ്പാ​ല, കെ.​പി. ജ​യ​കു​മാ​ർ, കെ.​എ. സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.