ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ർ അ​ല്ലാ​ത്ത​വ​രെ ക​ണ്ടെ​ത്താ​ൻ സ​ർ​വേ
Friday, September 27, 2024 5:16 AM IST
കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ള്‍ വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ഡി​ജി കേ​ര​ളം പോ​ര്‍​ട്ട​ലി​ല്‍ ന​ല്‍​കു​ന്ന വീ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ള​ണ്ടി​യ​ര്‍​മാ​ര്‍ സ​ര്‍​വേ പൂ​ര്‍​ത്തി​യാ​ക്കും. ഇ​തി​നാ​യി നി​ശ്ചി​ത വ​ള​ണ്ടി​യ​ര്‍​മാ​രെ വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി നി​ശ്ച​യി​ച്ച് ന​ല്‍​കി​യി​ട്ടു​ണ്ട്.

തു​ട​ര്‍​ന്ന് സ​ര്‍​വേ​യി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കും. മൂ​ന്ന് ഘ​ട്ട​മാ​യി അ​ടി​സ്ഥാ​ന സാ​ക്ഷ​ര​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 15 കാ​ര്യ​ങ്ങ​ളാ​ണ് പ​രി​ശീ​ല​ന​ത്തി​ല്‍ പ​ഠി​പ്പി​ക്കു​ക. ഓ​രോ ഘ​ട്ട​വും പൂ​ര്‍​ത്തി​യാ​യാ​ല്‍ ഇ​വ​രെ ഓ​ണ്‍​ലൈ​നാ​യി മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നു വി​ധേ​യ​മാ​ക്കും.


മൂ​ല്യ​നി​ര്‍​ണ​യം വി​ജ​യി​ക്കാ​ന്‍ ഒ​ന്നി​ല​ധി​കം അ​വ​സ​ര​മു​ണ്ടാ​വും. ഇ​വ പൂ​ര്‍​ത്തി​യാ​യാ​ല്‍ ഡി​ജി​റ്റ​ല്‍ പ്രോ​ഗ്ര​സ് കാ​ര്‍​ഡ് ആ​പ്പി​ല്‍ ല​ഭി​ക്കും.

ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ സ​മ്പൂ​ര്‍​ണ്ണ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത കൈ​വ​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് ചെ​യ്യു​ക. ഡി​ജി വീ​ക്ക് കാ​മ്പ​യി​ന്‍ വ​ഴി ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വാ​ര്‍​ഡ് ത​ല​ത്തി​ല്‍ സ​ജ്ജ​മാ​ക്കി​യ​താ​യി ജോ​യി​ന്‍റ് ഡ​യ​ര​ക്ട​ര്‍ അ​റി​യി​ച്ചു.