• Logo

Allied Publications

Middle East & Gulf
രാ​ജു​വി​ന് തു​ണ​യാ​യി കേ​ളി
Share
റി​യാ​ദ്: സ​ഹോ​ദ​ര​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ജോ​ലി​തേ​ടി സൗ​ദി​യി​ലെ​ത്തി​യ കൊ​ല്ലം ഇ​ര​വി​പു​രം സ്വ​ദേ​ശി രാ​ജു ചെ​ല്ല​പ്പ​ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം തു​ണ​യാ​യി. കാ​ൻ​സ​ർ ബാ​ധി​ത​നാ​യ സ​ഹോ​ദ​ര​ന്‍റെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് രാ​ജു മൂ​ന്ന് മാ​സം മു​ൻ​പ് അ​ൽ​ഖ​ർ​ജി​ൽ എ​ത്തി​യ​ത്.

അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​റ്റ് ജോ​ലി​ക്കാ​ര​നാ​യ രാ​ജു ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യും ര​ണ്ടു​മാ​സ​ത്തോ​ള​മാ​യി ന​ല്ല​രീ​തി​യി​ൽ ജോ​ലി​യി​ൽ തു​ട​രു​ക​യും ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ലു​ള്ള സ​ഹോ​ദ​ര​ന് രോ​ഗം മൂ​ർ​ച്ഛി​ച്ച​താ​യും ഉ​ട​ൻ നാ​ട്ടി​ലെ​ത്ത​ണ​മെ​ന്നും വീ​ട്ടു​കാ​ർ അ​റി​യി​ക്കു​ന്ന​ത്.

ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ ക​മ്പ​നി​യോ​ട് അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ക​മ്പ​നി ആ​ദ്യം വ​ഴ​ങ്ങി​യി​ല്ല. തു​ട​ർ​ന്നാ​ണ് സ​ഹാ​യ​ത്തി​നാ​യി കേ​ളി​യെ സ​മീ​പി​ക്കു​ന്ന​ത്.

കേ​ളി അ​ൽ​ഖ​ർ​ജ് ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ നാ​സ​ർ പൊ​ന്നാ​നി ക​മ്പ​നി​യു​മാ​യി സം​സാ​രി​ക്കു​ക​യും വി​ഷ​യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ക​മ്പ​നി നാ​ട്ടി​ൽ പോ​കാ​നു​ള്ള അ​നു​വാ​ദം ന​ൽ​കി​യെ​ങ്കി​ലും ടി​ക്ക​റ്റ് ന​ൽ​കി​യി​ല്ല.

രാ​ജു​വി​ന്‍റെ നി​സ​ഹാ​യാ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ ജീ​വ​ക​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടി​ക്ക​റ്റി​നാ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​കം ക​ണ്ടെ​ത്തി ന​ൽ​കി. ടി​ക്ക​റ്റ് സ്വീ​ക​രി​ച്ച രാ​ജു ചെ​ല്ല​പ്പ​ൻ കേ​ളി അം​ഗ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞു

ച​ട​ങ്ങി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി രാ​ജ​ൻ പ​ള്ളി​ത്ത​ടം, കേ​ളി കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ ക​മ്മ​റ്റി​യം​ഗ​വും ഏ​രി​യ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​റു​മാ​യ നാ​സ​ർ പൊ​ന്നാ​നി, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ,
സ​ന​യ്യ, സാ​ബ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​മാ​ർ, ഏ​രി​യാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ചെമ്പൻ ഹുസൈന്‍റെ കുടുംബത്തിന് സഹായമേകി അബുദാബി കെഎംസിസി.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കെ​എം​സി​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ റ​ഹ്‌​മ (ഫാ​മി​ലി വെ​ൽ​ഫെ​യ​ർ സ്കീം) ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഫ​ണ്ട് കൈ​
വ​യ​നാ​ട് പു​ന​ര​ധി​വാ​സം: കേ​ളി 50 ല​ക്ഷം രൂ​പ കൈ​മാ​റി.
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ലേ​ക്ക് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​ഖ്യാ​പ
കേ​ളി പു​ര​സ്‌​കാ​ര വി​ത​ര​ണം പൂ​ർ​ത്തി​യാ​യി.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2023 24 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര വി​ത​ര​ണം(​പ്ര​തീ​ക്ഷ) പൂ​ർ​ത്തി​യാ​യി.
സ​ർ​ക്കാ​ർ വി​മ​ർ​ശ​നം; സൗ​ദി​യി​ൽ റി​ട്ട. അ​ധ്യാ​പ​ക​ന് 30 വ​ർ​ഷം ത​ട​വ്.
റിയാദ്: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച മു​ഹ​മ്മ​ദ് അ​ൽ ഗം​ദി എ​ന്ന റി​ട്ട.
കു​വൈ​റ്റി​ലെ സി​എ​സ്ഐ സ​ഭ​ക​ളു​ടെ സം​യു​ക്ത ആ​രാ​ധ​ന വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: സി​എ​സ്ഐ സ​ഭ​യു​ടെ സം​യു​ക്ത ആ​രാ​ധ​ന സ​ഭാ സ്ഥാ​പ​ക ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 27ന് ​സെ​ന്‍റ് പോ​ൾ​സ് അ​ഹ​മ്മ​ദി ച​ർ​ച്ചി​ൽ വ​ച്ച് 12