• Logo

Allied Publications

Middle East & Gulf
ഏ​ക​മാ​ന​വി​ക​ത​യു​ടെ സ​ന്ദേ​ശം ഉ​ദ്‌​ഘോ​ഷി​ക്കു​ക ഡോ. ​ഗ്ലോ​ബ​ല്‍ ബ​ഷീ​ര്‍ അ​രി​മ്പ്ര
Share
ദോ​ഹ: രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ പ​രി​സ​ര​ങ്ങ​ള്‍ മ​നു​ഷ്യ​രെ ക​മ്പാ​ര്‍​ട്ടു​മെ​ന്‍റു​ക​ളാ​ക്കു​ക​യും ബ​ന്ധ​ങ്ങ​ളു​ടെ ഊ​ഷ്മ​ള​ത അ​നു​ദി​നം ദു​ര്‍​ബ​ല​മാ​വു​ക​യും ചെ​യ്യു​ന്ന സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ക​മാ​ന​വി​ക​ത​യു​ടെ സ​ന്ദേ​ശം ഉ​ദ്‌​ഘോ​ഷി​ക്കു​ക​യെ​ന്ന​ത് ഏ​റെ പ്ര​ധാ​ന​മാ​ണെ​ന്നും പെ​രു​ന്നാ​ള്‍ നി​ലാ​വി​ലൂ​ടെ ഈ ​ആ​ശ​യ​മാ​ണ് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തെ​ന്നും എ​ന്‍ആ​ര്‍ഐ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ വൈ​സ് ചെ​യ​ര്‍​മാ​നും സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഡോ. ​ഗ്ലോ​ബ​ല്‍ ബ​ഷീ​ര്‍ അ​രി​മ്പ്ര അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ട​പ്പ​ള്ളി ഹൈ​ദ​റാ​ബാ​ദി കി​ച്ച​ണി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഖ​ത്ത​ര്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച പെ​രു​ന്നാ​ള്‍ നി​ലാ​വി​ന്‍റെ ഇ​ന്ത്യ​യി​ലെ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ഘോ​ഷ​ങ്ങ​ള്‍ മാ​ന​വി​ക​ത​യു​ടെ​യും സം​സ്‌​കാ​ര​ത്തി​ന്‍റെയും നി​ദ​ര്‍​ശ​ന​ങ്ങ​ളാ​യി മാ​റു​ക​യും പ​ര​സ്പ​രം ചേ​ര്‍​ത്തു​പി​ടി​ക്കാ​നു​ള്ള നി​ര​ന്ത​ര ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് സ​മൂ​ഹ​ത്തി​ല്‍ ഐ​ക്യ​വും ഒ​രു​മ​യു​മു​ണ്ടാ​വു​ക​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ന്‍ ലോ​ക കേ​ര​ളസ​ഭ അം​ഗ​വും പ്ര​വാ​സി സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നും വ്യ​വ​സാ​യി​യു​മാ​യ സി​ദ്ധീ​ഖ് ഹ​സ​ന്‍ പ​ള്ളി​ക്ക​ര പെ​രു​ന്നാ​ള്‍ നി​ലാ​വിന്‍റെ ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി. പ്ര​വാ​സി​ക​ളു​ടെ സ​ന്ദേ​ശ​ങ്ങ​ളും ചി​ന്ത​ക​ളും പെ​രു​ന്നാ​ള്‍ നി​ലാ​വി​നെ കൂ​ടു​ത​ല്‍ സ​വി​ശേ​ഷ​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ല​ചി​ത്ര ന​ട​നും ഹൈ​ദ​ര​ബാ​ദി കി​ച്ച​ണ്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​വി.​എം. റി​യാ​സ്, പ്ര​വാ​സി സം​രം​ഭ ഡോ. ​ശൈ​ല സി​റാ​ജു​ദ്ധീ​ന്‍, സി​ജി​യു​ടെ മു​തി​ര്‍​ന്ന നേ​താ​വ് ഹാ​ജി കെ.​വി.​അ​ബ്ദു​ല്ല​ക്കു​ട്ടി, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ. ​ജോ​ണ്‍, ആ​ഗോ​ള വാ​ര്‍​ത്ത എ​ഡി​റ്റ​ര്‍ മു​ജീ​ബ് റ​ഹ് മാ​ന്‍ ക​രി​യാ​ട​ന്‍, ടോ​യ് ക​ഫേ സി​ഇ​ഒ ഉ​ബൈ​ദ് എ​ട​വ​ണ്ണ, ഐ​ദി ഊ​ദ് ഗ്ലോ​ബ​ലൈ​സേ​ഷ​ന്‍ മാ​നേ​ജിം​ഗ് ഡ​യ​ര​ക്ട​ര്‍ മു​ഹ​മ്മ​ദ് ഷാ​നി​ര്‍ മാ​ലി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മീ​ഡി​യ പ്ലസ് സി​ഇ​ഒയും ​പെ​രു​ന്നാ​ള്‍ നി​ലാ​വ് ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

ചെമ്പൻ ഹുസൈന്‍റെ കുടുംബത്തിന് സഹായമേകി അബുദാബി കെഎംസിസി.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കെ​എം​സി​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ റ​ഹ്‌​മ (ഫാ​മി​ലി വെ​ൽ​ഫെ​യ​ർ സ്കീം) ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഫ​ണ്ട് കൈ​
വ​യ​നാ​ട് പു​ന​ര​ധി​വാ​സം: കേ​ളി 50 ല​ക്ഷം രൂ​പ കൈ​മാ​റി.
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ലേ​ക്ക് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​ഖ്യാ​പ
കേ​ളി പു​ര​സ്‌​കാ​ര വി​ത​ര​ണം പൂ​ർ​ത്തി​യാ​യി.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2023 24 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര വി​ത​ര​ണം(​പ്ര​തീ​ക്ഷ) പൂ​ർ​ത്തി​യാ​യി.
സ​ർ​ക്കാ​ർ വി​മ​ർ​ശ​നം; സൗ​ദി​യി​ൽ റി​ട്ട. അ​ധ്യാ​പ​ക​ന് 30 വ​ർ​ഷം ത​ട​വ്.
റിയാദ്: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച മു​ഹ​മ്മ​ദ് അ​ൽ ഗം​ദി എ​ന്ന റി​ട്ട.
കു​വൈ​റ്റി​ലെ സി​എ​സ്ഐ സ​ഭ​ക​ളു​ടെ സം​യു​ക്ത ആ​രാ​ധ​ന വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: സി​എ​സ്ഐ സ​ഭ​യു​ടെ സം​യു​ക്ത ആ​രാ​ധ​ന സ​ഭാ സ്ഥാ​പ​ക ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 27ന് ​സെ​ന്‍റ് പോ​ൾ​സ് അ​ഹ​മ്മ​ദി ച​ർ​ച്ചി​ൽ വ​ച്ച് 12