• Logo

Allied Publications

Middle East & Gulf
കനത്ത ചൂട്; ഈവർഷം മ​രി​ച്ച ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം 1000 ക​വി​ഞ്ഞു
Share
മ​​​ക്ക: ഈ ​​വ​​ർ​​ഷ​​ത്തെ ഹ​​ജ്ജ് തീ​​ർ​​ഥാ​​ട​​ന​​ത്തി​​നി​​ടെ മ​​​ക്ക​​യി​​ൽ ക​​ടു​​ത്ത ചൂ​​ട് മൂ​​ലം മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 1081 ആ​​യി. ഇ​​ന്ത്യ​​യു​​ൾ​​പ്പെ​​ടെ​​യു​​ള്ള പ​​ത്തു രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള​​വ​​രാ​​ണു മ​​രി​​ച്ച​​തെ​ന്ന് അ​റ​ബ് മാ​ധ്യ​മ​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് എ​എ​ഫ്പി വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

മ​​രി​​ച്ച​​വ​​രി​ൽ പ​കു​തി​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ അ​ന​ധി​കൃ​ത​മാ​യി എ​ത്തി​യ​വ​രാ​ണ്. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള 68 തീ​ർ​ഥാ​ട​ക​രാ​ണു മ​രി​ച്ച​ത്. മ​രി​ച്ച​വ​രു​ടെ വി​വ​രം സൗ​​ദി അ​​റേ​​ബ്യ ഔ​​ദ്യോ​​ഗി​​ക​​മാ​​യി അ​​റി​​യി​​ച്ചി​​ട്ടി​​ല്ലെ​​ങ്കി​​ലും ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച മാ​​ത്രം ക​​ടു​​ത്ത ചൂ​​ട് മൂ​​ല​​മു​​ള്ള രോ​​ഗ​​ങ്ങ​​ളാ​​ൽ 2700 പേ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​താ​​യി അ​​റി​​യി​​ച്ചു.

ഈ ​​വ​​ർ​​ഷം ഹ​​ജ്ജി​​നാ​​യി എ​​ത്തി​​യ​​ത് 18 ല​​ക്ഷം തീ​​ർ​​ഥാ​​ട​​ക​​രാ​​ണ്. ഇ​​തി​​ൽ 16 ല​​ക്ഷ​​വും വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു. ഔ​​ദ്യോ​​ഗി​​ക​​മാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​തെ എ​​ത്തു​​ന്ന തീ​​ർ​​ഥാ​​ട​​ക​​രു​​ടെ എ​​ണ്ണ​​വും ഏ​​റെ​​യാ​​ണ്.

മ​ക്ക​യി​ലെ ഗ്രാ​ൻ​ഡ് മോ​സ്കി​ൽ ഈ​യാ​ഴ്ച ആ​ദ്യം രേ​ഖ​പ്പെ​ടു​ത്തി​യ​ത് 51.8 ഡി​ഗ്രി സെ​ൽ​ഷസ് ചൂ​ടാ​ണ്. സൗ​ദി സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​മി​തി​യു​ടെ പ​ഠ​ന​റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഓ​രോ പ​ത്തു വ​ർ​ഷ​ത്തി​ലും മ​ക്ക​യി​ലെ​യും പ​രി​സ​ര​ത്തെ​യും ചൂ​ട് 0.4 ഡി​ഗ്രി സെ​ൽ​ഷ​സ് വീ​തം വ​ർ​ധി​ക്കു​ക​യാ​ണ്.

ഇ​ന്ത്യ​ക്കു പു​റ​മെ ഈ​ജി​പ്ത്, മ​ലേ​ഷ്യ, പാ​ക്കി​സ്ഥാ​ൻ, ജോ​ർ​ദാ​ൻ, ഇ​ന്തോ​നേ​ഷ്യ, ഇ​റാ​ൻ, സെ​ന​ഗ​ൽ, ടു​ണീ​ഷ്യ, ഇ​റാ​ക്ക് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രാ​ണു മ​രി​ച്ച​ത്.

ചെമ്പൻ ഹുസൈന്‍റെ കുടുംബത്തിന് സഹായമേകി അബുദാബി കെഎംസിസി.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കെ​എം​സി​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ റ​ഹ്‌​മ (ഫാ​മി​ലി വെ​ൽ​ഫെ​യ​ർ സ്കീം) ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഫ​ണ്ട് കൈ​
വ​യ​നാ​ട് പു​ന​ര​ധി​വാ​സം: കേ​ളി 50 ല​ക്ഷം രൂ​പ കൈ​മാ​റി.
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ലേ​ക്ക് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​ഖ്യാ​പ
കേ​ളി പു​ര​സ്‌​കാ​ര വി​ത​ര​ണം പൂ​ർ​ത്തി​യാ​യി.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2023 24 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര വി​ത​ര​ണം(​പ്ര​തീ​ക്ഷ) പൂ​ർ​ത്തി​യാ​യി.
സ​ർ​ക്കാ​ർ വി​മ​ർ​ശ​നം; സൗ​ദി​യി​ൽ റി​ട്ട. അ​ധ്യാ​പ​ക​ന് 30 വ​ർ​ഷം ത​ട​വ്.
റിയാദ്: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച മു​ഹ​മ്മ​ദ് അ​ൽ ഗം​ദി എ​ന്ന റി​ട്ട.
കു​വൈ​റ്റി​ലെ സി​എ​സ്ഐ സ​ഭ​ക​ളു​ടെ സം​യു​ക്ത ആ​രാ​ധ​ന വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: സി​എ​സ്ഐ സ​ഭ​യു​ടെ സം​യു​ക്ത ആ​രാ​ധ​ന സ​ഭാ സ്ഥാ​പ​ക ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 27ന് ​സെ​ന്‍റ് പോ​ൾ​സ് അ​ഹ​മ്മ​ദി ച​ർ​ച്ചി​ൽ വ​ച്ച് 12