സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്യ​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കൽ: വി​വേ​ക് രാ​മ​സ്വാ​മി​യ്ക്കും ഇ​ലോ​ണ്‍ മ​സ്കിനും നിർണായക ചു​മ​ത​ല
Thursday, November 14, 2024 7:11 AM IST
പി.പി. ചെ​റി​യാ​ൻ
വാ​ഷിംഗ്ടൺ: ടെ​സ്‍​ല സി​ഇ​ഒ ഇ​ലോ​ണ്‍ മ​സ്കി​നും ഇ​ന്ത്യ​ൻ വം​ശ​ജ​നും സം​രം​ഭ​ക​നു​മാ​യ വി​വേ​ക് രാ​മ​സ്വാ​മി​ക്കും ട്രം​പ് ഭ​ര​ണ​ത്തി​ൽ നി​ര്‍​ണാ​യ​ക ചു​മ​ത​ല.

ഫെ​ഡ​റ​ൽ ചെ​ല​വു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന പു​തി​യ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യു​ടെ ത​ല​പ്പ​ത്തേ​ക്കാ​ണ് ഇ​ലോ​ൺ മ​സ്കി​നെ​യും വി​വേ​ക് രാ​മ​സ്വാ​മി​യെ​യും നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ക്കി​യ ഒ​രു പ്ര​സ്താ​വ​ന​യി​ലാ​ണ് ട്രം​പ് പു​തി​യ ഏ​ജ​ൻ​സി​യാ​യ ’ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഗ​വ​ൺ​മെ​ന്‍റ് എ​ഫി​ഷ്യ​ൻ​സി’ പ്ര​ഖ്യാ​പി​ച്ച​ത്.


ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലെ അ​മി​ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക, അ​നാ​വ​ശ്യ ചെ​ല​വു​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കു​ക, ഫെ​ഡ​റ​ല്‍ ഏ​ജ​ന്‍​സി​ക​ളു​ടെ പു​നഃ​ക്ര​മീ​ക​ര​ണം എ​ന്നി​വ​യാ​ണ് ല​ക്ഷ്യ​ങ്ങ​ൾ. ബ​യോ​ടെ​ക് സം​രം​ഭ​ക​നും മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യു​മാ​ണ് വി​വേ​ക് രാ​മ​സ്വാ​മി.

ടെ​സ്‍‍​ല, സ്പേ​സ് എ​ക്സ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സ് എ​ന്നി​വ​യു​ടെ ഉ​ട​മ​യാ​ണ് ഇ​ലോ​ണ്‍ മ​സ്ക്.