ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെന്‍റർ ​വാ​ർ​ഷിക ജ​ന​റ​ൽ ബോ​ഡി ഡി​സംബർ എട്ടിന്
Wednesday, November 13, 2024 8:00 AM IST
പി.പി. ​ചെ​റി​യാ​ൻ
ഡാ​ള​സ്: ഡാ​ള​സി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെന്‍റർ ജ​ന​റ​ൽ ബോ​ഡി യോ​ഗം ഡി​സം​ബ​ർ എട്ടിന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

മു​ൻ മീ​റ്റിം​ഗ് മി​നി​റ്റ് അ​വ​ലോ​ക​നം ചെ​യ്യു​ക​യും അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്യു​ക, അം​ഗ​ത്വ അ​പ്ഡേ​റ്റ് ഒ ​പു​തു​ക്കി​യ ഫോം ​അ​ല്ലെ​ങ്കി​ൽ പു​തു​ക്കി​യ ലി​സ്റ്റ്,ബൈ​ലോ ഭേ​ദ​ഗ​തി ഒ ​ബി​എ​ൽ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി, ബി​ൽ​ഡിം​ഗ് സെ​ക്യൂ​രി​റ്റി ഒ ​അ​പ്ഡേ​റ്റ് ചെ​യ്ത ക്യാ​മ​റ സി​സ്റ്റം, പ്രൊ​ജ​ക്റ്റ് അ​പ്ഡേ​റ്റു​ക​ൾ, അ​ർ​ധവാ​ർ​ഷി​ക അ​ക്കൗ​ണ്ട്, 2025 - 2026ലേ​ക്കു​ള്ള ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ​മാ​രു​ടെ തി​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ​യാ​ണ് അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.


എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സെ​ക്ര​ട്ട​റി സൈ​മ​ൺ ജേ​ക്ക​ബി​ന്റെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു