മാർക്കോ റൂബിയോ ട്രംപിന്‍റെ സ്റ്റേറ്റ് സെക്രട്ടറി
Wednesday, November 13, 2024 8:08 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഫ്ലോ​​​റി​​​ഡ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള സെ​​​ന​​​റ്റ​​​ർ മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ​ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​ടു​​​ത്ത സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​കു​​​മെ​​​ന്നു സൂ​​​ച​​​ന.

ഉ​​​ന്ന​​​ത ന​​​യ​​​ത​​​ന്ത്ര​​​പ​​​ദ​​​വി റൂ​​​ബി​​​യോ​​​യ്ക്കു ന​​​ല്കാ​​​ൻ നി​​​യു​​​ക്ത പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഈ ​​​പ​​​ദ​​​വി​​​യി​​​ൽ നി​​​യ​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന ആ​​​ദ്യ ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ വം​​​ശ​​​ജ​​​നാ​​​യി​​​രി​​​ക്കും ഇ​​​ദ്ദേ​​​ഹം.

ആ​​​ഗോ​​​ള​​​ശ​​​ത്രു​​​ക്ക​​​ളാ​​​യ ചൈ​​​ന, ഇ​​​റാ​​​ൻ, ക്യൂ​​​ബ എ​​​ന്നി​​​വ​​​രോ​​​ടു വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലാ​​​ത്ത സ​​​മീ​​​പ​​​നം വേ​​​ണ​​​മെ​​​ന്നു വാ​​​ദി​​​ച്ചി​​​രു​​​ന്ന​​​യാ​​​ളാ​​​ണു റൂ​​​ബി​​​യോ. അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് അ​​​ദ്ദേ​​​ഹം നി​​​ല​​​പാ​​​ടു​​​ക​​​ൾ മ​​​യ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


യു​​​ക്രെ​​​യ്ൻ യു​​​ദ്ധം, പ​​​ശ്ചി​​​മേ​​​ഷ്യാ സം​​​ഘ​​​ർ​​​ഷം എ​​​ന്നി​​​വ​​​യാ​​​യി​​​രി​​​ക്കും റൂ​​​ബി​​​യോ​​​യ്ക്കു മു​​​ന്നി​​​ലെ പ്ര​​​ധാ​​​ന വി​​​ഷ​​​യ​​​ങ്ങ​​​ൾ. അ​​​ധി​​​നി​​​വേ​​​ശ ഭൂ​​​മി തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം റ​​​ഷ്യ​​​യു​​​മാ​​​യി വെ​​​ടി​​​നി​​​ർ​​​ത്താ​​​ൻ യു​​​ക്രെ​​​യ്ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. യു​​​ക്രെ​​​യ്നു ധന​​​സ​​​ഹാ​​​യം ന​​​ല്കു​​​ന്ന​​​തി​​​നെ​​​തി​​​രേ വോ​​​ട്ട് ചെ​​​യ്ത 15 റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ സെ​​​ന​​​റ്റ​​​ർ​​​മാ​​​രി​​​ൽ ഒ​​​രാ​​​ളു​​​മാ​​ണു റൂ​​​ബി​​​യോ.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ വി​​​ദേ​​​ശ​​​ന​​​യ​​​ത്തി​​​ൽ ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു വ​​​ലി​​​യ പ​​​രി​​​ഗ​​​ണ​​​ന​​​യും ല​​​ഭി​​​ക്കാം. ക്യൂ​​​ബ, വെ​​​ന​​​സ്വേ​​​ല തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളോ​​​ടു റൂ​​​ബി​​​യോ​​​യ്ക്കു താ​​​ത്പ​​​ര്യ​​​മി​​​ല്ല.