സ​ഭ​ക​ൾ ത​മ്മി​ലു​ള്ള ഐക്യം ശ​ക്തി​പ്പെ​ടു​ത്ത​ണം: റ​വ. ര​ജീ​വ് സു​കു
Wednesday, November 13, 2024 7:05 AM IST
ഡാ​ള​സ്: സ​ഭ​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ദൗ​ത്യ നി​ർ​വ​ഹ​ണ​ത്തി​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​നും നാം ​വി​ളി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് റ​വ. ര​ജീ​വ് സു​കു പ​റ​ഞ്ഞു.

മാ​ർ​ത്തോ​മ്മാ, സി​എ​സ്ഐ, സി​എ​ൻ​ഐ സ​ഭ​ക​ൾ സ​ഭൈ​ക്യ പ്രാ​ർ​ഥ​ന ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ "​സ​ഭ​ക​ളു​ടെ ഐ​ക്യം ദൈ​വ​രാ​ജ്യ സാ​ക്ഷ്യ​ത്തി​നാ​യി’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു റ​വ. ര​ജീ​വ് സു​കു.


​സി​എ​സ്ഐ കോ​ൺ​ഗ്ര​ഗേ​ഷ​ൻ ഓ​ഫ് ഡാ​ല​സ് വി​കാ​രി​യാ​യ റ​വ. ര​ജീ​വ് സു​കു. സ​ഭ​ക​ളു​ടെ വ്യ​ത്യ​സ്ത​ത​ക​ൾ​ക്ക​പ്പു​റം ഐ​ക്യ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യു​ണ്ട​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​എ​ൻ​ഐ സ​ഭ​ക​ൾ സ​ഭൈ​ക്യ പ്രാ​ർ​ഥ​ന ദി​ന​മാ​യി ആ​ച​രി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഈ ​പ​രി​പാ​ടി​യി​ൽ റ​വ. ഷൈ​ജു സി. ​ജോ​യ് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. സെ​ക്ര​ട്ട​റി അ​ജു​മാ​ത്യു ന​ന്ദി പ​റ​ഞ്ഞു.