ട്രം​പും പു​ട്ടി​നും ത​മ്മി​ൽ ര​ഹ​സ്യ ക​രാ​ർ?; ച​ർ​ച്ച​യാ​യി ഡോ​ണ​ൾ​ഡ് ജൂ​നി​യ​റി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം
Thursday, November 14, 2024 6:51 AM IST
മൊയ്തീൻ പു​ത്ത​ന്‍​ചി​റ
ഫ്ലോ​റി​ഡ: റ​ഷ്യ​-യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​നി​ട​യി​ൽ, നി​യു​ക്ത യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ട്ടി​നും ത​മ്മി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ല്‍ വെ​ടി​നി​ർ​ത്ത​ലി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം ക്രെം​ലി​ൻ വ​ക്താ​വ് ഈ ​വാ​ർ​ത്ത നി​ഷേ​ധി​ച്ചു.

പ്ര​സി​ഡ​ന്‍റ് തെര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പ് വി​ജ​യി​ച്ച​പ്പോ​ൾ യൂ​റോ​പ്പി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും ഡെ​മോ​ക്രാ​റ്റു​ക​ൾ യു​ക്രെ​യ്നി​നു​ള്ള സ​ഹാ​യം ട്രം​പ് നി​ർ​ത്ത​ലാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. ട്രം​പി​ന്റെ മ​ക​ൻ ഡോ​ണ​ൾ​ഡ് ജൂ​നി​യ​റി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റാ​ണ് നി​ല​വി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി​യു​ടെ ത​ല​യി​ൽ ഡോ​ള​ർ വീ​ഴു​ന്ന​താ​യി ഇ​തി​ൽ കാ​ണി​ക്കു​ന്നു, 38 ദി​വ​സ​ത്തി​ന് ശേ​ഷം യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റി​ന് ഡോ​ള​ർ അ​ല​വ​ൻ​സ് ന​ഷ്ട​മാ​കു​മെ​ന്നും ട്രം​പ് ജൂ​നി​യ​ർ എ​ഴു​തി. ട്രം​പ് പ്ര​സി​ഡ​ന്‍റാ​യ​തി​ന് ശേ​ഷം, യു​ക്രെ​യ്നി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം നി​ർ​ത്തു​ക​യും യു​ദ്ധ​ത്തി​ൽ യു​ക്രെ​യ്നെ ഒ​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​മെ​ന്നാ​ണ് ഇ​തി​ന​ർ​ഥ​മെ​ന്ന് നി​രീ​ക്ഷ​ക​ര്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം, യു​ക്രെ​യ്നി​ലെ പ​ല ന​ഗ​ര​ങ്ങ​ളി​ലും റ​ഷ്യ​ൻ സൈ​ന്യം ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ന​വം​ബ​ർ 10ന് ​ട്രം​പും പു​ട്ടി​നും ത​മ്മി​ൽ ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ന്നി​രു​ന്നു, അ​തി​ൽ റ​ഷ്യ​യു​ക്രെ​യ്ൻ യു​ദ്ധ​വും ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന്, റ​ഷ്യ കു​റോ​ഖോ​വോ ന​ഗ​ര​ത്തി​ൽ ബോം​ബാ​ക്ര​മ​ണം ന​ട​ത്തു​ക​യും, മി​ഗ് 31 സ്ക്വാ​ഡ്ര​ണു​ക​ൾ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്തു. നി​ര​വ​ധി ന​ഗ​ര​ങ്ങ​ളും റ​ഷ്യ ആ​ക്ര​മി​ച്ചു.​ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നെ​ക്കു​റി​ച്ച് ട്രം​പും പു​ട്ടി​നും സം​സാ​രി​ച്ചി​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.


ജ​നു​വ​രി 20ന് ​മു​ൻ​പ് ട്രം​പി​ന് യു​ക്രെ​യ്നി​ലെ ത​ന്‍റെ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കാ​മെ​ന്ന് പോ​ളി​ഷ് സ​ർ​ക്കാ​ർ പ​റ​യു​ന്നു.​ കു​റ​ഖോ​വോ ന​ഗ​ര​ത്തി​ന് നേ​രെ റ​ഷ്യ​ൻ സൈ​ന്യം ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്, യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ന്‍റ് പു​തി​യ ബ​ഖ്മു​ത് എ​ന്നാ​ണ് ഇ​തി​നെ വി​ളി​ക്കു​ന്ന​ത്. എ​ട്ട് മാ​സ​ത്തെ യു​ദ്ധ​ത്തി​നൊ​ടു​വി​ൽ റ​ഷ്യ ബ​ഖ്മു​ത്ത് വി​ജ​യി​ച്ചു. ഇ​പ്പോ​ൾ റ​ഷ്യ കു​റ​ഖോ​വോ​യെ മൂ​ന്ന് വ​ശ​ത്തു​നി​ന്നും വ​ള​ഞ്ഞി​രി​ക്കു​ന്നു.

റ​ഷ്യ ഈ ​ന​ഗ​രം കീ​ഴ​ട​ക്കി​യാ​ൽ, ഡൊ​നെ​റ്റ്സ്ക് പ്ര​ദേ​ശം മു​ഴു​വ​ൻ അ​തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​കും. ഇ​ത് യു​ക്രെ​യ്നി​ന് യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടാ​ക്കും.​ന​വം​ബ​ർ 13ന് ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നും ട്രം​പും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ച​ർ​ച്ച​യി​ൽ യു​ക്രെ​യ്നി​നു​ള്ള സ​ഹാ​യം തു​ട​രു​ന്ന​തി​നെ​ക്കു​റി​ച്ച് ബൈ​ഡ​ന്‍ സം​സാ​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. കാ​ര​ണം, അ​മേ​രി​ക്ക യു​ക്രെ​യ്നി​ന് സ​ഹാ​യം ന​ൽ​കു​ന്ന​ത് നി​ർ​ത്തി​യാ​ൽ യൂ​റോ​പ്പി​ൽ അ​സ്ഥി​ര​ത വ​ർ​ധി​ക്കു​മെ​ന്നും നാ​റ്റോ ഐ​ക്യ​ത്തെ​യും ബാ​ധി​ച്ചേ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം ക​രു​തു​ന്നു.

സെ​ലെ​ന്‍​സ്കി സ​ന്ദ​ർ​ശി​ക്കു​ന്ന ഓ​രോ ത​വ​ണ​യും യു​ക്രെ​യ്നി​ന് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​ർ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും യു​ക്രെ​യ്നി​നു​ള്ള സ​ഹാ​യം അ​വ​സാ​നി​പ്പി​ക്കാ​ൻ താ​ൻ പ​ദ്ധ​തി​യി​ട്ടേ​ക്കു​മെ​ന്നും ട്രം​പ് ഇ​തി​ന​കം പ​റ​ഞ്ഞി​ട്ടു​ണ്ട്.