കു​ട്ടി​യെ വാ​ഹ​ന​ത്തി​ൽ മ​റ​ന്നു​വ​ച്ചു; ഹൂ​സ്റ്റ​ണി​ൽ മൂ​ന്നു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം
Monday, July 8, 2024 4:42 PM IST
പി.​പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഹൂ​സ്റ്റ​ണി​ൽ പി​ക്ക​പ്പ് ട്ര​ക്കി​ൽ കു​ടു​ങ്ങി​യ മൂ​ന്ന് വ​യ​സു​കാ​രി ചൂ​ടേ​റ്റു മ​രി​ച്ചു. നോ​ർ​ത്ത് വെ​സ്റ്റ് ഫ്രീ​വേ​യി​ൽ നി​ന്ന് ഹോ​ളി​സ്റ്റ​ർ റോ​ഡി​ലു​ള്ള ഒ​രു അ​പ്പാ​ർ​ട്ട്‌​മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ലാ​ണ് സം​ഭ​വം.

ര​ണ്ട് സ്ത്രീ​ക​ൾ​ക്ക് ഒ​പ്പ​മാ​ണ് കു​ട്ടി വാ​ഹ​ന​ത്തി​ൽ ക​യ​റി​യ​ത്. ഇ​വ​ർ കു​ട്ടി​യെ ട്ര​ക്കി​ൽ മ​റ​ന്നു​വ​യ്ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ സ്ത്രീ​ക​ൾ തി​രി​കെ വ​ന്ന് നോ​ക്കി​യ​പ്പോ​ഴേ​ക്കും കു​ട്ടി അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു.


ഹൂ​സ്റ്റ​ൺ പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.