ന​ട​നും സം​ഗീ​ത​ജ്ഞ​നു​മാ​യ ക്രി​സ് ക്രി​സ്റ്റോ​ഫേ​ഴ്സ​ൺ അ​ന്ത​രി​ച്ചു
Tuesday, October 1, 2024 4:37 PM IST
വാർത്ത: പി.​പി. ചെ​റി​യാ​ൻ
ലോ​സ് ആ​ഞ്ച​ല​സ്: പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​നും ഹോ​ളി​വു​ഡ് ന​ട​നു​മാ​യ ക്രി​സ് ക്രി​സ്റ്റോ​ഫേ​ഴ്സ​ൺ(88) അ​ന്ത​രി​ച്ചു. ഹ​വാ​യി​യി​ലെ മൗ​യി​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. മ​ര​ണ​സ​മ​യം കു​ടും​ബാം​ഗ​ങ്ങ​ൾ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നു.

എ​യ​ർ​ഫോ​ഴ്സ് ജ​ന​റ​ലി​ന്‍റെ മ​ക​നാ​യി ജ​നി​ച്ച ക്രി​സ് 1960ക​ളി​ൽ സൈ​ന്യ​ത്തി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചു. സ​ൺ​ഡേ മോ​ണി​ൻ ക​മിംഗ് ഡൗ​ൺ, ഹെ​ൽ​പ് മി ​മേ​ക്ക് ഇ​റ്റ് ത്രൂ ​ദ നൈ​റ്റ്, ഫോ​ർ ദ ​ഗു​ഡ് ടൈം​സ് തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ൾ ര​ചി​ച്ചു. ഗാ​യ​ക​നാ​യും അ​ദ്ദേ​ഹം ശ്ര​ദ്ധ നേ​ടി.


1971ൽ ​ഡെ​ന്നി​സ് ഹോ​പ്പ​റി​ന്‍റെ ദ ​ലാ​സ്റ്റ് മൂ​വി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ക്രി​സ്റ്റോ​ഫേ​ഴ്സ​ന്‍റെ ആ​ദ്യ​മാ​യി വേ​ഷ​മി​ടു​ന്ന​ത്. സം​വി​ധാ​യ​ക​ൻ മാ​ർ​ട്ടി​ൻ സ്‌​കോ​ർ​സെ​സി​യു​ടെ 1974ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​ലി​സ് ഡ​സ് നോ​ട്ട് ലി​വ് ഹി​യ​ർ എ​നി​മോ​ർ, 1976ലെ ​എ സ്റ്റാ​ർ ഈ​സ് ബോ​ൺ, 1998ൽ ​മാ​ർ​വ​ലി​ന്‍റെ ബ്ലേ​ഡ് എ​ന്ന സി​നി​മ​ക​ളി​ലും ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​ട്ടു​ണ്ട്.