ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ വോ​ള​ണ്ടി​യ​ർ​മാ​രെ ആ​ദ​രി​ച്ചു
Tuesday, October 1, 2024 3:24 PM IST
പി.​പി. ചെ​റി​യാ​ൻ
ഗാ​ർ​ലാ​ൻ​ഡ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ​യും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ‌​യും ഭാ​ഗ​മാ​യി കേ​ര​ള​ത​നി​മ​യി​ൽ സൗ​ജ​ന്യ​മാ​യി ഓ​ണ​സ​ദ്യ ഒ​രു​ക്കു​ന്ന​തി​നും ക​ഠി​നാ​ധ്വാ​നം ചെ​യ്ത വ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് ആ​ദ​ര​വ് ന​ൽ​കി.





ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ൽ സം​ഘ​ടി​പ്പി​ച്ച അ​ഭി​ന​ന്ദ​ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നു​വേ​ണ്ടി വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും പ്ര​സി​ഡ​ന്‍റ് ന​ന്ദി പ​റ​ഞ്ഞു.




തു​ട​ർ​ന്നു വി​വി​ധ ഗാ​യ​ക​ർ അ​തി​മ​നോ​ഹ​ര​മാ​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. യോ​ഗ​ത്തി​ൽ വി​നോ​ദ് ജോ​ർ​ജ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്നു എ​ല്ലാ​വ​ർ​ക്കും ഡി​ന്ന​റും ക്ര​മീ​ക​രി​ച്ചി​രു​ന്നു.