ഒക്‌​ല​ഹോ​മ​യി​ൽ ക​ട​യു​ട​മ​യെ വെ​ടി​വ​ച്ചു​കൊ​ന്ന പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
Tuesday, October 1, 2024 3:13 PM IST
പി.​പി. ചെ​റി​യാ​ൻ
ഒ​ക്‌​ല​ഹോ​മ: ഒക്‌​ല​ഹോ​മ​യി​ൽ ക​ട​യു​ട​മ​യെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സി​ലെ പ്ര​തി ഇ​മ്മാ​നു​വ​ൽ ലി​റ്റി​ൽ​ജോ​ണി​ന്‍റെ(52) വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. 1992ൽ ​ക​വ​ർ​ച്ച​യ്ക്കി​ടെ ക​ട​യു​ട​മ കെ​ന്ന​ത്ത് മീ​ർ​സ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നാ​ണ് ലി​റ്റി​ൽ​ജോ​ൺ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്.

ഇ​യാ​ളു​ടെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന പ​രോ​ൾ ബോ​ർ​ഡ് നി​ർ​ദേ​ശം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഗ​വ​ർ​ണ​ർ ത​ള്ളി​യ​ത്. ആ​റ് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം 2021ലാ​ണ് ഒക്‌​ല​ഹോ​മ​യി​ൽ വ​ധ​ശി​ക്ഷ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.


ഒ​ക്‌​ല​ഹോ​മ​യി​ൽ ഈ ​വ​ർ​ഷം വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​കു​ന്ന മൂ​ന്നാ​മ​ത്തെ ത​ട​വു​കാ​ര​നാ​ണ് ലി​റ്റി​ൽ​ജോ​ൺ. യു​എ​സി​ൽ ഒ​രാ​ഴ്‌​ച​യ്‌​ക്കു​ള്ളി​ൽ അ​ഞ്ച് വ​ധ​ശി​ക്ഷ​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്.