മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച
Friday, October 4, 2024 1:47 PM IST
ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40-ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്നു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ പ​രി​ശു​ദ്ധ മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ ബാ​വ​യു​ടെ മ​ഹ​നീ​യ സാ​ന്നി​ധ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന സ​ന്ധ്യ പ്രാ​ർ​ഥ​ന​യോ​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കു തി​ര​ശീ​ല ഉ​യ​രും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.15ന് ​പ​രി​ശു​ദ്ധ ബാ​വ തി​രു​മേ​നി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ സ​ഖ​റി​യ മാ​ർ നി​ക്കോ​ളോ​വോ​സ് തി​രു​മേ​നി​യു​ടെ അ​നു​ഗ്ര​ഹീ​ത സാ​ന്നി​ധ്യ​വും ഉ​ണ്ടാ​യി​രി​ക്കും.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ദേ​വാ​ല​യ​ത്തി​ലെ നാ​ൽ​പ്പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള പൊ​തു​യോ​ഗ​ത്തി​ൽ നി​ര​വ​ധി പൗ​ര​പ്ര​മു​ഖ​രും സ​ഭാ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.

സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഭ​ക്തി നി​ർ​ഭ​ര​മാ​യ നാ​ൽ​പ്പ​ത് വ​ർ​ഷ​ത്തെ പ്ര​യാ​ണ​ത്തി​ലെ സു​പ്ര​ധാ​ന ഏ​ടു​ക​ളെ കോ​ർ​ത്തി​ണ​ക്കി, ഒ​ട്ട​ന​വ​ധി വി​ജ്ഞാ​ന​പ്ര​ദ​മാ​യ ലേ​ഖ​ന​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​യ സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.


ദേ​വാ​ല​യ​ത്തി​ലെ എ​ല്ലാ മെ​മ്പ​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ഡ​യ​റ​ക്ട​റി പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. 1984ൽ ​സ്ഥാ​പി​ത​മാ​യ ദേ​വാ​ല​യ​ത്തി​ന്‍റെ ആ​രം​ഭം മു​ത​ൽ​ക്കേ പ​ള്ളി​യു​ടെ അ​ഭി​ഭാ​ജ്യ ഘ​ട​ക​മാ​യി നി​ല​കൊ​ള്ളു​ന്ന ഫൗ​ണ്ടിം​ഗ് മെ​മ്പേ​ഴ്സി​നെ ആ​ദ​രി​ക്കു​ന്ന അ​നു​ഗ്ര​ഹ​പ്ര​ധാ​ന​മാ​യ ച​ട​ങ്ങും വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ത്ത​പ്പെ​ടും

ദേ​വാ​ല​യ​ത്തി​ന്‍റെ നാ​ൽ​പ​തു വ​ർ​ഷ​ത്തെ അ​നു​ഗ്ര​ഹ​ഹീ​ത യാ​ത്ര​യി​ൽ ല​ഭി​ച്ച പോ​രു​ന്ന അ​ള​വ​റ്റ ദൈ​വീ​ക കൃ​പാ​ക​ടാ​ക്ഷ​ങ്ങ​ളെ അ​നു​സ്മ​രി​ച്ചു പ​ള്ളി വി​കാ​രി റ​വ. ഫാ. ​ഡോ. ബാ​ബു കെ.​മാ​ത്യു ഇ​ട​വ​ക അം​ഗ​ങ്ങ​ളു​ടെ പ​രി​പൂ​ർ​ണ പി​ന്തു​ണ​യേ​യും സ​ഹ​ക​ര​ണ​ത്തെ​യും പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ചു.

ബാ​വ തി​രു​മേ​നി​യെ​യും വി​ശി​ഷ്ടാ​തി​ഥി​ക​ളെ​യും വ​ര​വേ​ൽ​ക്കു​വാ​നും മ​റ്റു കാ​ര്യ​പ​രി​പാ​ടി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ളും റ​വ. ഫാ. ​ഡോ. ബാ​ബു കെ.​മാ​ത്യു​വി​ന്‍റെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു.

റവ. ഫാ. ​ഡോ. ബാ​ബു കെ.​മാ​ത്യു, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ബി ജോ​ൺ, കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ജു ത​ര്യ​ൻ, സെ​ക്ര​ട്ട​റി ജെ​റീ​ഷ് വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ജോ​സ് തോ​മ​സ്, സു​വ​നീ​ർ ചീ​ഫ് എ​ഡി​റ്റ​ർ എ​ബി ത​ര്യ​ൻ എ​ന്നി​വ​രാ​ണ് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.