യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; മി​സോ​റി സ്വ​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
Monday, September 30, 2024 1:33 PM IST
പി.പി. ചെറിയാൻ
മി​സോ​റി: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. മി​സോ​റി സ്വ​ദേ​ശി​യാ​യ മാ​ർ​സെ​ല്ല​സ് വി​ല്യം​സി​ന്‍റെ വ​ധ​ശി​ക്ഷ​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്. 1998 ഓ​ഗ​സ്റ്റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

മാ​ർ​സെ​ല്ല​സ് വി​ല്യം​സ് മോ​ഷ​ണ​ത്തി​നാ​യി​ട്ടാ​ണ് ലി​ഷ ഗെ​യ്‌​ലി​ന്‍റെ(42) വീ​ട്ടി​ൽ ക​യ​റി​യ​ത്. മോ​ഷ​ണ​ശ്ര​മം ത‌​ട​ഞ്ഞ ലി​ഷ​യെ പ്ര​തി കു​ത്തി കൊ​ല​പ്പെ​ടു​ത്തി. 43 ത​വ​ണ ലി​ഷ​യെ പ്ര​തി കു​ത്തി പ​രു​ക്കേ​ൽ​പ്പി​ച്ചു.

മാ​ര​ക​മാ​യ വി​ഷം കു​ത്തി​വ​ച്ചാ​ണ് പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. മാ​ർ​സെ​ല്ല​സ് വി​ല്യം​സി​ന്‍റെ മ​ക​നും ര​ണ്ട് അ​ഭി​ഭാ​ഷ​ക​രും മ​റ്റൊ​രു മു​റി​യി​ൽ നി​ന്ന് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് നി​രീ​ക്ഷി​ച്ചു.


ഇ​ര​യു​ടെ കു​ടും​ബ​ത്തി​ന് വേ​ണ്ടി ആ​രും ഹാ​ജ​രാ​യി​രു​ന്നി​ല്ല. മി​സോ​റി​യി​ൽ ഈ ​വ​ർ​ഷം വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ത​ട​വു​കാ​ര​നാ​ണ് മാ​ർ​സെ​ല്ല​സ് വി​ല്യം​സ്.

1989ൽ ​മി​സോ​റി ഭ​ര​ണ​കൂ​ടം വ​ധ​ശി​ക്ഷ പു​ന​രാ​രം​ഭി​ച്ച​തി​ന് ശേ​ഷ​മു​ള്ള 100-ാമ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്.