ഡോ. ​ജ​വാ​ദ് ഹ​സ​ന്‍റെ ആ​ത്മ​ക​ഥ സാം ​പിട്രോഡ പ്ര​കാ​ശ​നം ചെ​യ്‌​തു
Thursday, October 3, 2024 3:44 PM IST
ജോ​സ് കാ​ടാ​പു​റം
വെ​ർ​ജീ​നി​യ: ഡോ. ​ജ​വാ​ദ് ഹ​സ​ന്‍റെ ആ​ത്മ​ക​ഥ "ദ ​ആ​ര്‍​ട്ട് ഓ​ഫ് ദ ​പോ​സി​ബി​ള്‍' സാം പിട്രോഡ പ്ര​കാ​ശ​നം ചെ​യ്‌​തു. നി​ര​വ​ധി ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന 25ല​ധി​കം ക​മ്പ​നി​ക​ളു​ടെ ആ​ഗോ​ള കൂ​ട്ടാ​യ്മ​യാ​യ നെ​സ്റ്റ് ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​ണ് ജ​വാ​ദ് കെ. ​ഹ​സ​ൻ.

കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ ചു​റ്റു​പാ​ടു​ക​ളി​ല്‍ നി​ന്ന് യു​എ​സി​ലെ​ത്തി മി​ക​ച്ച വി​ജ​യ​ങ്ങ​ള്‍ നേ​ടി​യ ഡോ. ​ജ​വാ​ദ് ഹ​സ​ന്‍റെ ജീ​വി​ത​മാ​ണ് പു​സ്ത​കം പ​റ‍‌​യു​ന്ന​ത്.



കേ​വ​ലം ഒ​രു വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ക​ഥ മാ​ത്ര​മ​ല്ല സം​രം​ഭ​ക​ത്വ പാ​ഠ​ങ്ങ​ളു​ടെ സ​ഞ്ച​യ​മാ​ണ് ഈ ​പു​സ്ത​കം. തോ​ല്‍​വി​ക​ളി​ല്‍ പ​ത​റാ​തെ വി​ജ​യ​ത്തി​നു​വേ​ണ്ടി നി​ര​ന്ത​രം പ​രി​ശ്ര​മി​ച്ച ജ​വാ​ദ് ഹ​സ​ന്‍റെ ജീ​വി​തം പു​തി​യ ത​ല​മു​റ​യി​ലെ സം​രം​ഭ​ക​ര്‍​ക്കും വ്യ​വ​സാ​യി​ക​ള്‍​ക്കും പാ​ഠ​പു​സ്ത​ക​മാ​യി​രി​ക്കും.

അ​വ​രെ​യൊ​ക്കെ പ്ര​ചോ​ദി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന ഒ​രു ജീ​വി​ത​പു​സ്ത​ക​മാ​ണ് ഈ ​ആ​ത്മ​ക​ഥ​യെ​ന്ന് പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​ൽ സാം ​പിട്രോഡ പ​റ​ഞ്ഞു. പു​സ്ത​കം ആ​മ​സോ​ണി​ൽ ല​ഭ്യ​മാ​ണ്.