പി​ഞ്ചു​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ പി​താ​വി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
Monday, September 30, 2024 1:23 PM IST
പി.പി. ചെറിയാൻ
ടെ​ക്‌​സ​സ്: മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​താ​വി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. ട്രാ​വി​സ് മു​ള്ളി​സി​നെ(38) ആ​ണ് കു​ത്തി​വ​യ്‌​പി​ലൂ​ടെ വ​ധി​ച്ച​ത്. 16 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

കാ​മു​കി​യു​മാ​യി വ​ഴ​ക്കി​ട്ട ശേ​ഷം മു​ള്ളി​സ് മ​ക​നു​മാ​യി ഗാ​ൽ​വെ​സ്റ്റ​ണി​ലേ​ക്ക് കാ​റി​ൽ പോ​യി. തു​ട​ർ​ന്ന് കാ​ർ നി​ർ​ത്തി​യി​ട്ട ശേ​ഷം ഇ​യാ​ൾ മ​ക​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു. കു​ഞ്ഞ് ക​ര​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ കു​ട്ടി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്നു.


പി​ന്നീ​ട് റോ​ഡ​രി​കി​ൽ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മു​ള്ളി​സ് സം​സ്ഥാ​നം വി​ട്ടെ​ങ്കി​ലും പി​ന്നീ​ട് ഫി​ലാ​ഡ​ൽ​ഫി​യ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു. ടെ​ക്‌​സ​സി​ൽ ഈ ​വ​ർ​ഷം വ​ധി​ക്ക​പ്പെ​ട്ട നാ​ലാ​മ​ത്തെ ത​ട​വു​കാ​ര​നാ​ണ് മു​ള്ളി​സ്.