ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ഫൊ​റോ​നാ​യി​ൽ സീ​നി​യേ​ഴ്സ് ഡേ ​കെ​യ​ർ ആ​രം​ഭി​ച്ചു
Thursday, October 3, 2024 12:59 PM IST
ബി​ബി തെ​ക്ക​നാ​ട്ട്
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ൽ സീ​നി​യേ​ഴ്സ് ഡേ ​കെ​യ​ർ ആ​രം​ഭി​ച്ചു. കഴിഞ്ഞമാസം 18നു ​രാ​വി​ലെ​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്നു ന​ട​ന്ന​ പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത് ഇ​ട​വ​ക​യു​ടെ ഈ ​നൂ​ത​ന സം​രം​ഭം ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു.

പ്ര​തീ​ക്ഷാ​നി​ർ​ഭ​ര​മാ​യ ജീ​വി​ത​മാ​ണ് ദൈ​വം ന​മ്മ​ളി​ൽ നി​ന്നും ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്നും ഭാ​വി ത​ല​മു​റ​യു​ടെ ന​ന്മ നി​റ​ഞ്ഞ ജീ​വി​ത​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ക​യും ക​ഴി​യും വി​ധം പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ഫാ. ​മു​ത്തോ​ല​ത്ത് ത​ന്‍റെ ഉ​ദ്ഘാ​ട​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.​

ക്നാ​നാ​യ റീ​ജി​യ​ണിൽ ഇ​ദം​പ്ര​ദ​മാ​യി തു​ട​ങ്ങി​യ സീ​നി​യേ​ഴ്സ് ഡേ ​കെ​യ​ർ വ​ലി​യൊ​രു തു​ട​ക്ക​മാ​ക​ട്ടെ എ​ന്നും ഫാ.​ മു​ത്തോ​ല​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്രാ​യ​മാ​യ​വ​രു​ടെ പ്രോ​ത്സാ​ഹ​നം ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ചയ്​ക്ക്‌ വ​ള​രെ​യേ​റെ പ്ര​യോ​ജ​നം ന​ൽ​കു​മെ​ന്ന് അ​സി.​ വി​കാ​രി ഫാ.​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ പ​റ​ഞ്ഞു.



ആ​ഴ്ച​യി​ലെ എ​ല്ലാ ബു​ധ​നാ​ഴ്ച​യും ദൈ​വാ​ല​യ ഹാ​ളി​ൽ 60 വ​യ​സി​നു മേ​ൽ പ്രാ​യ​മു​ള്ള എ​ല്ലാ​വ​ർ​ക്കും ഒ​രു​മി​ച്ചു കൂ​ടി വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സ​ന്തോ​ഷ​ത്തോ​ടെ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്നു. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും ചേ​ർ​ന്നു​ള്ള വി​വി​ധ​യി​നം ക​ളി​ക​ളും പാ​ട്ടു​ക​ളും ത​മാ​ശ​ക​ളും പൊ​ട്ടി​ച്ചി​രി​ക​ളും കൂ​ട്ടാ​യ്മയ്​ക്ക് മാ​റ്റ് പ​ക​രു​ന്നു.

കൂ​ട്ടാ​യ്മ​യും ഒ​രു​മി​ച്ചു ചേ​ര​ലും മ​ന​സി​നും ശ​രീ​ര​ത്തി​നും വ​ലി​യ ഉ​ണ​ർ​വേ​കി എ​ന്നും മ​ന​സി​നു​ള്ളി​ൽ ഓ​ർമി​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന ഒ​രു ദി​വ​സ​മാ​യി​രു​ന്നു ഇ​ത് എ​ന്ന് പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ല്ലാ​വ​രും ചേ​ർ​ന്ന് പാ​കം ചെ​യ്ത ഉ​ച്ച ഭ​ക്ഷ​ണം, ഒ​രു​മി​ച്ചു ചേ​ർ​ന്ന് ഭ​ക്ഷി​ച്ച​തു ന​ല്ലൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു.​ എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലും വീ​ണ്ടും കാ​ണാ​മെ​ന്ന പ്ര​ത്യാ​ശ​യി​ൽ സ​ന്തോ​ഷ​ത്തോ​ടെ പി​രി​ഞ്ഞു.

ഇ​ട​വ​ക സീ​നി​യേ​ഴ്സ് കോ​ഓർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ റെ​ജി എ​സ്ജെസി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ബി​ബി തെ​ക്ക​നാ​ട്ട് എ​ന്നി​വ​ർ എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി.