ക​റ്റാ​നം ഷാ​ജി​ക്കും ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കും ഷി​ക്കാ​ഗോ​യി​ൽ ശ​നി​യാ​ഴ്ച സ്വീ​ക​ര​ണം
Friday, October 4, 2024 2:53 PM IST
ജീ​മോ​ൻ റാ​ന്നി
ഷി​ക്കാ​ഗോ: ഹ്രസ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി​ക്കും കേ​ര​ള മു​ൻ ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കും ഷി​ക്കാ​ഗോ​യി​ൽ വി​പു​ല​മാ​യ സ്വീ​ക​ര​ണം നൽകുന്നു.

ത്രി​ലോ​ക് റസ്റ്റോ​റ​ന്‍റി​ൽ(1746 W Golf Rd, Mt Prospect 60056) ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് മീ​റ്റ് കെ​പി​സി​സി​യു​ടെ പോ​ഷ​ക സം​ഘ​ട​നാ​യ ഒ​ഐ​സി​സി യുഎ​സ്‍​എ ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ​യും കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന "മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ്' സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ലേ​ക്ക്‌ എ​ല്ലാവരെയും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്ലാ​ഡ്‌​സ​ൺ വ​ർ​ഗീ​സ്, ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ലൂ​യി ഷി​ക്കാ​ഗോ, നോ​ർ​ത്തേ​ൺ റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ ഡോ.​സാ​ൽ​ബി പോ​ൾ ചേ​ന്നോ​ത്ത്‌, റീ​ജി​യ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി കു​ര്യ​ൻ, ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ രാ​ജ​ൻ തോ​മ​സ്, സെ​ക്ര​ട്ട​റി സി​നു പാ​ല​യ്ക്കാ​ത്ത​ടം തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഗ്ലാ​ഡ്‌​സ​ൺ വ​ർ​ഗീ​സ് - 847 648 3300, ഡോ. ​സാ​ൽ​ബി ചേ​ന്നോ​ത്ത്‌ - 224 200 2790, ഏ​ബ്ര​ഹാം ജോ​ർ​ജ്‌ - 847 529 4253, സ​ജി കു​ര്യ​ൻ - 224 392 8930, റി​ൻ​സി കു​ര്യ​ൻ - 773 510 2661, സ​ജി ഫി​ലി​പ്പ് - 312 965 0858.