മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന കോ​ൺ​ഫ​റ​ൻ​സ്: ബി​ഷ​പ് ഡോ. ​മാ​ർ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, October 1, 2024 11:21 AM IST
ഷാ​ജി രാ​മ​പു​രം
ഡാ​ള​സ്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ഇ​രു​പ​ത്തി ര​ണ്ടാ​മ​ത് ഭ​ദ്രാ​സ​ന കോ​ൺ​ഫ്ര​റ​ൻ​സ് ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ.​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ന്‍റെ ഇ​വ​ന്‍റ് സെ​ന്‍റ​റി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വി​ശ്വാ​സ​ത്തി​ന്‍റെ പൈ​തൃ​കം ന​ൽ​കി ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ ഏ​റ്റ​വും പ്രാ​ധാ​ന്യ​മേ​റി​യ​താ​ണ​ന്ന് ബി​ഷ​പ് ഡോ.​മാ​ർ പൗ​ലോ​സ് പറഞ്ഞു.



ച​ട​ങ്ങി​ൽ വെ​രി റ​വ. ഡോ. ​ചെ​റി​യാ​ൻ തോ​മ​സ് (മു​ൻ മാ​ർ​ത്തോ​മ്മാ സ​ഭാ സെ​ക്ര​ട്ട​റി), റ​വ. സാം ​കെ ഈ​ശോ (ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം വൈ​സ് പ്ര​സി​ഡ​ന്‍റ് ), ബി​ജി ജോ​ബി ( ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം സെ​ക്ര​ട്ട​റി), ബി​ജു മാ​ത്യു (കോ​പ്പ​ൽ സി​റ്റി കൗ​ൺ​സി​ൽ മെ​മ്പ​ർ) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ച് സം​സാ​രി​ച്ചു. കോ​ൺ​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ് റ​വ. അ​ല​ക്സ്‌ യോ​ഹ​ന്നാ​ൻ സ്വാ​ഗ​ത​വും കോ​ൺ​ഫ​റ​ൻ​സ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ബി ജോ​ൺ ന​ന്ദി​യും അ​റി​യി​ച്ചു.



കോ​ൺ​ഫ​റ​ൻ​സി​ന് ബാം​ഗ​ളൂ​രു എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​റും വി​കാ​രി ജ​ന​റാ​ളും ആ​യ റ​വ.​ഡോ.​ശ്യാം പി. ​തോ​മ​സ് മു​ഖ്യ നേ​തൃ​ത്വ​വും വി​വി​ധ സെ​ഷ​നു​ക​ളി​ൽ റ​വ.​ജോ​സ​ഫ് ജോ​ൺ, റ​വ.​എ​ബ്ര​ഹാം കു​രു​വി​ള, റ​വ. എ​ബ്ര​ഹാം തോ​മ​സ്, ഷി​നോ​ദ് മാ​ത്യു, ഡോ. ​ഏ​ബ​ൽ മാ​ത്യു, സി​സി​ൽ ചെ​റി​യാ​ൻ സി​പി​എ, ദി​ലീ​പ് ജേ​ക്ക​ബ്, ജോ​തം സൈ​മ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വവും ന​ൽ​കി.



കോ​ൺ​ഫറൻ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് വി​ശ്വാ​സ തി​ക​വു​ള്ള ഭാ​വി (Mould - Fashioning A Faith Full Future) എ​ന്ന മു​ഖ്യ ചി​ന്താ​വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് അ​വ​ത​രി​പ്പി​ച്ച സ്കി​റ്റ്, ഗാ​യ​ക സം​ഘം​ത്തി​ന്‍റെ തീം ​സോംഗ് എ​ന്നി​വ ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.



ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​വി​ധ ഇ​ട​വ​ക​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം 400ൽ ​പ​രം യു​വ​ജ​ന​സ​ഖ്യാം​ഗ​ങ്ങ​ളും അ​നേ​ക വൈ​ദീ​ക​രും പ​ങ്കെ​ടു​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സ് ഞാ​യ​റാ​ഴ്ച ആ​രാ​ധ​ന​യോ​ടും വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രു​ഷ​യോ​ടും കൂ​ടെ പ​ര്യ​വ​സാ​നിച്ചു.