ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം കേ​ര​ള പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന്
Saturday, October 5, 2024 11:25 AM IST
പി.​ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള ദി​നാ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ എ​ട്ട് വ​രെ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ. നോ​ർ​ത്തീ​സ്റ്റ് ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ ക്രൂ​സ് ടൗ​ണി​ലു​ള്ള മ​യൂ​ര ഹാ​ളി​ൽ പൊ​തു സ​മ്മേ​ള​ന​വും മു​ഖ്യ​ആ​ഘോ​ഷ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ന​ട​ക്കും.

പ്ര​ശ​സ്ത മ​ല​യാ​ള ന​ടി ക​വി​യൂ​ർ പൊ​ന്ന​മ്മ​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി കേ​ര​ള ദി​നാ​ഘോ​ഷ വേ​ദി​യ്ക്ക് ക​വി​യൂ​ർ പൊ​ന്ന​മ്മ സ്മാ​ര​ക വേ​ദി എ​ന്നാ​ണ് പേ​രി​ട്ടി​രി​യ്ക്കു​ന്ന​ത്. കേ​ര​ള ദി​നാ​ഘോ​ഷ തീം: " ​ഇ​തെ​ല്ലാ​വ​രു​ടെ​യും ബി​സി​ന​സ്' എ​ന്നാ​ണ്.

എ​ന്‍റ​ർ​പ്ര​ണ​ർ രം​ഗ​ത്ത് മി​ക​വ് കാ​ഴ്ച​വ​ച്ച് മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹ്യ - സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ല​വ​റ​യി​ല്ലാ​തെ സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന പ്ര​ഗ​ത്ഭ​രാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​രു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, കേ​ര​ള ഡേ ​ആ​ഘോ​ഷ​ങ്ങ​ളി​ലെ മു​ഖ്യ കാ​ര്യ​യി​ന​മാ​ണ്.

അ​റ്റേ​ണി ജോ​സ​ഫ് കു​ന്നേ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ​സ്ത​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ലെ 15 അം​ഗ സം​ഘ​ട​ന​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ പ്ര​സ​ന്‍റേ​ഷ​നു​ക​ളും അ​വാ​ഡു​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​ഴം പ​ക​രും.

കേ​ര​ള ഡേ ​ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് മി​നി​ക്ക​ഥ, മി​നി​ക്ക​വി​ത, ചെ​റു​ലേ​ഖ​നം എ​ന്നി സാ​ഹി​ത്യ ര​ച​നാ മ​ത്സ​ര​ങ്ങ​ൾ ഇം​ഗ്ലീ​ഷി​ൽ, ഹൈ​സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഓ​ൻ​ലൈ​നാ​യി ന​ട​ത്തു​ന്നു​ണ്ട്.



സാ​ഹി​ത്യ വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ഡു​ക​ൾ, അം​ഗ​സം​ഘ​ട​ന​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള അ​വാ​ഡു​ക​ൾ എ​ന്നി​വ​യും ക്ര​മീ​ക​രി​ക്കു​ന്നു. മ​ല​യാ​ള​ച​ല​ച്ചി​ത്ര സം​ഗീ​ത സം​വി​ധാ​ന അ​വാ​ഡ് ഫെ​യിം ഷാ​ജീ സു​കു​മാ​ര​ന്‍റെ മ​യൂ​രാ റ​സ്റ്റോ​റ​ന്‍റ് വി​ള​മ്പു​ന്ന ഫു​ൾ കോ​ഴ്സ് ഡി​ന്ന​റോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കു​ക.


അ​ഭി​ലാ​ഷ് ജോ​ൺ (ചെ​യ​ർ​മാ​ൻ), ബി​നു മാ​ത്യു (സെ​ക്ര​ട്ട​റി), ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ (ട്ര​ഷ​റ​ർ), ജോ​ർ​ജ് ന​ട​വ​യ​ൽ (കേ​ര​ള ഡേ ​ചെ​യ​ർ​മാ​ൻ), ജോ​ബി ജോ​ർ​ജ്, വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ, ജോ​ൺ പ​ണി​ക്ക​ർ, രാ​ജ​ൻ സാ​മു​വേ​ൽ, സു​ധ ക​ർ​ത്താ, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, അ​ല​ക്സ് തോ​മ​സ്, സാ​ജ​ൻ വ​ർ​ഗീ​സ്, സു​രേ​ഷ് നാ​യ​ർ,

സു​മോ​ദ് നെ​ല്ലി​ക്കാ​ല, അ​ല​സ്ക് ബാ​ബു, റോ​ണി വ​ർ​ഗീ​സ്, തോ​മ​സ് പോ​ൾ, ജോ​ർ​ജ് കു​ട്ടി ലൂ​ക്കോ​സ്, ജീ​മോ​ൻ ജോ​ർ​ജ്, ആ​ഷ അ​ഗ​സ്റ്റി​ൻ, സാ​റാ ഐ​പ്, ശോ​ശാ​മ്മ ചെ​റി​യാ​ൻ, ബ്രി​ജി​റ്റ് വി​ൻ​സ​ന്‍റ്, സെ​ലി​ൻ ഓ​ലി​ക്ക​ൽ, അ​രു​ൺ കോ​വാ​ട്ട്, സ​ദാ​ശി​വ​ൻ കു​ഞ്ഞി എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘാ​ട​ക സ​മി​തി​യാ​ണ് കേ​ര​ള ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള​ത്.

മ​ല​യാ​ളം മാ​തൃ​ഭാ​ഷയാ​യ കൊ​ച്ചി, മ​ല​ബാ​ർ, തെ​ക്ക​ൻ കാ​ന​റ, തി​രു​വി​താം​കൂ​ർ എ​ന്നീ നാ​ട്ടു ദേ​ശ​ങ്ങ​ളെ 1956 ന​വം​ബ​ർ ഒ​ന്നി​ന് ഒ​രു​മി​പ്പി​ച്ച് കേ​ര​ളം രൂ​പം കൊ​ടു​ത്ത​തി​ന്‍റെ​യും തു​ട​ർ​ന്ന് ലോ​ക​ത്തി​ന്‍റെ നാ​നാ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മ​ല​യാ​ള​മ​ക്ക​ൾ വ്യാ​പി​ച്ച​തി​ന്‍റെ​യും സ​മ​കാ​ലീ​ന പ്രാ​ധാ​ന്യ പ്ര​സ​ക്തി​ക​ളെ ലോ​ക മ​ല​യാ​ളി​ക​ളു​ടെ കാ​ഴ്ച​പ്പാ​ടി​ൽ നോ​ക്കി​ക്കാ​ണു​ന്ന​തി​നും വ​രും​ത​ല​മു​റ​ക​ൾ​ക്ക് കേ​ര​ള സം​സ്കൃ​തി​യു​ടെ ഗു​ണാ​ത്മ​ക മു​ഖ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം കേ​ര​ള ദി​നം ആ​ഘോ​ഷി​യ്ക്കു​ന്ന​ത്.