മൂ​ന്ന് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: അ​ല​ബാ​മ​യി​ൽ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി
Tuesday, October 1, 2024 2:44 PM IST
അ​ല​ബാ​മ: അ​ല​ബാ​മ​യി​ൽ മൂ​ന്ന് പേ​രെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ല​ൻ മി​ല്ല​റു​ടെ (59) വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. നൈ​ട്ര​ജ​ൻ വാ​ത​കം പ്ര​യോ​ഗി​ച്ചാ​ണ് ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

1999 ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. ഷെ​ൽ​ബി കൗ​ണ്ടി​യി​ൽ വ​ച്ച് ടെ​റി ജാ​ർ​വി​സ് (39), ലീ ​ഹോ​ൾ​ഡ്ബ്രൂ​ക്ക്സ് (32), സ്കോ​ട്ട് യാ​ൻ​സി (28) എ​ന്നി​വ​രെ​യാ​ണ് മി​ല്ല​ർ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.


അ​മേ​രി​ക്ക​യി​ൽ നൈ​ട്ര​ജ​ൻ വാ​ത​കം ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ വ​ധ​ശി​ക്ഷ​യാ​ണ് ഇ​ത്. ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ലാ​ണ് അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യി നൈ​ട്ര​ജ​ൻ വാ​ത​കം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ദ്യ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. കെ​ന്ന​ത്ത് സ്മി​ത്തെ​ന്ന ത​ട​വു​കാ​ര​ന്‍റെ ശി​ക്ഷ​യാ​ണ് അ​ന്ന് ന​ട​പ്പാ​ക്കി​യ​ത്.