ക്യൂ​ബ​ൻ അം​ബാ​സി​ഡ​ർ ഇ​ൻ​ചാ​ർ​ജി​ന് സി​ഐ​ടി​യു സെ​ന്‍റ​റി​ൽ വ​ര​വേ​ൽ​പ്പ്
Monday, July 8, 2024 11:04 AM IST
തിരുവനന്തപുരം: കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ക്യൂ​ബ​യു​ടെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ഇ​ൻ​ചാ​ർ​ജ് അ​ബെ​ൽ അ​ബെ​ല്ലെ ഡെ​സ്‌​പെ​യി​നി​ന് സി​ഐ​ടി​യു സം​സ്ഥാ​ന സെ​ന്‍റ​റി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ് ന​ൽ​കി. സി​ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.പി. രാ​മ​കൃ​ഷ്ണ​ൻ ബൊ​ക്ക ന​ൽ​കി സ്വീ​ക​രി​ച്ചു.

കോ​ൺ​ഫ​റ​ൻ​സ് റൂ​മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ സം​സ്ഥാ​ന ക്യൂ​ബ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി ചെ​യ​ർ​മാ​ൻ ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ അ​ധ്യ​ക്ഷ​നാ​യി. സി​ഐ​ടി​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​എ​ള​മ​രം ക​രീം, ക്യൂ​ബ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ പ്ര​സ​ക്തി​യും പ്രാ​ധാ​ന്യ​വും വി​ശ​ദീ​ക​രി​ച്ചു.


മ​ന്ത്രി ​വി. ശി​വ​ൻ​കു​ട്ടി സ​ർ​ക്കാ​രി​ന് വേ​ണ്ടി​യും ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ ക്യൂ​ബ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി​ക്ക് വേ​ണ്ടി​യും ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി. സി​ഐ​ടി​യു​വി​ന്‍റെ ഉ​പ​ഹാ​രം എ​ള​മ​രം ക​രീം ന​ൽ​കി.

എം. ​വി​ജ​യ​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. കെ ​പ​ത്മ​കു​മാ​ർ, ജെ. ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ, കെ.എ​ൻ. ഗോ​പി​നാ​ഥ്, സി. ​കെ. ഹ​രി​കൃ​ഷ്ണ​ൻ, പി. ​അ​ജി​ത്കു​മാ​ർ, സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.