മ​ല​യാ​ളി പെ​ന്ത​ക്കോ​സ്ത് കോ​ൺ​ഫ​റ​ൻ​സ് പാ​സ്റ്റ​ർ ഫി​ന്നി ആ​ലും​മ്മൂ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു
Saturday, July 6, 2024 4:22 PM IST
ജോ​യി തു​മ്പ​മ​ൺ
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി പെ​ന്ത​ക്കോ​സ്ത് കോ​ൺ​ഫ​റ​ൻ​സ് നാ​ഷ​ന​ൽ ക​ൺ​വീ​ന​ർ പാ​സ്റ്റ​ർ ഫി​ന്നി ആ​ലും​മ്മൂ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഹൂ​സ്റ്റ​ണി​ലു​ള്ള ജോ​ർ​ജ് ആ​ർ. ബൗ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഡോ.​ കെ.​പി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലോ​ക്ക​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ പാ​സ്റ്റ​ർ സ​ണ്ണി താ​ഴം​പ​ള്ളം സ​ങ്കീ​ർ​ത്ത​നം വാ​യി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ജോ​ർ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു. കെ.​ബി. ഇ​മ്മാ​നു​വേ​ലും പി​സി​നാ​ക്ക് ഗാ​യ​ക​സം​ഘ​വും ചേ​ർ​ന്ന് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച് ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു.



നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി രാ​ജു പൊ​ന്നോ​ലി​ൽ, മു​ഖ്യാ​തി​ഥി​ക​ളാ​യ പാ​സ്റ്റ​ർ ഫെ​യ്ത് ബ്ല​സ​നെ​യും ഡോ. ​സാ​ബു വ​ർ​ഗീ​സി​നെ​യും പ​രി​ച​യ​പ്പെ​ടു​ത്തി. ക​ൺ​വ​ൻ​ഷ​ൻ തീം ​ആ​യ "മാ​ന​സാ​ന്ത​ര​ത്തി​നു യോ​ഗ്യ​മാ​യ ഫ​ലം കാ​യി​പ്പി​ൻ' എ​ന്ന വി​ഷ​യ​ത്തെ ആ​ധാ​ര​മാ​ക്കി പാ​സ്റ്റ​ർ ബ്ല​സ​ൻ സ​ന്ദേ​ശം അ​റി​യി​ച്ചു.



സ​മ്മേ​ള​ന​ത്തി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. അ​നു​ഗ്ര​ഹീ​ത​മാ​യ ഈ ​സ​മ്മേ​ള​നം ഇ​നി​യു​ള്ള മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ ന​ട​ക്കും.