ബി​ജു ലോ​സ​ണ്‍ ഫോ​മാ സ​തേ​ണ്‍ റീ​ജി​യ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Saturday, July 6, 2024 4:02 PM IST
ബി​നോ​യി സെ​ബാ​സ്റ്റ്യ​ന്‍
ഡാ​ള​സ്: നോ​ര്‍​ത്ത് അ​മ​രി​ക്ക​യി​ലെ പ്ര​മു​ഖ ട്രാ​വ​ല്‍ ഏ​ജ​സി​യാ​യ ലോ​സ​ണ്‍ ട്രാ​വ​ല്‍​സ് ഉ​ട​മ​യും മ​ല​യാ​ള സി​നി​മാ നി​ര്‍​മാ​താ​വും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ബി​ജു ലോ​സ​ണ്‍(​ബി​ജു തോ​മ​സ്) ഫോ​മ​യു​ടെ സ​തേ​ണ്‍ റീ​ജി​യ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്‌​സ​രി​ക്കു​ന്നു.

ഓ​ഗ​സ്റ്റ് എ​ട്ട് മു​ത​ല്‍ 11 വ​രെ ഡൊ​മി​നി​ക്ക​ന്‍ റി​പ്പ​ബ്ലി​ക്കി​ലെ പൂ​ണ്ട​ക്കാ​ന​യി​ന്‍ വ​ച്ചു അ​ര​ങ്ങേ​റു​ന്ന ഫോ​മാ സാ​ര്‍​വ​ദേ​ശീ​യ ക​ണ്‍​വ​ന്‍​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​തേ​ണ്‍ റീ​ജി​യ​ണി​ല്‍ നി​ന്നു​ള്ള അ​ഞ്ചു സം​ഘ​ട​ന​ക​ള്‍ പ​ങ്കെ​ടു​ക്കും.


ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​ഷ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റാ​യ ബി​ജു ലോ​സ​ന്‍ സം​ഘ​ട​ന​യു​ടെ ട്ര​സ്റ്റ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍, 2020ലെ ​ഫോ​മാ ക​ണ്‍​വ​ന്‍​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍, 2022ലെ ​ഫോ​മാ ബി​സി​ന​സ് മീ​റ്റ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍, ഡാ​ള​സ് ഇ​ന്ത്യ അ​സോ​സി​യേ​ഷ​ന്‍ അ​ഡ്വ​വൈ​സ​റി ബോ​ര്‍​ഡ് അം​ഗം തു​ട​ങ്ങി​യ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് ബി​ജു തോ​മ​സ് മ​ത്സ​രി​ക്കു​ന്ന​ത്. വ്യ​വ​സാ​യ സം​രം​ഭ​ക​യാ​യ റാ​ണി തോ​മ​സാ​ണ് ഭാ​ര്യ. അ​ബി​ഗേ​യി​ല്‍, ആ​ഡ്‌​ലി​ന്‍, അ​ന​ബ​ല്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.