അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ച് മാ​ഗ്
Saturday, July 6, 2024 3:10 PM IST
അ​ജു വാ​രി​ക്കാ​ട്
സ്റ്റാ​ഫോ​ർ​ഡ്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ(​മാ​ഗ്) സ്റ്റാ​ഫോ​ർ​ഡി​ൽ ന​ട​ന്ന പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങോ​ടെ അ​മേ​രി​ക്ക​യു​ടെ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു. നൂ​റു​ക​ണ​ക്കി​ന് മാ​ഗ് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ അ​നി​ലാ സ​ന്ദീ​പ് എം​സി ആ​യി​രു​ന്നു.

മാ​ഗ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ല​തീ​ഷ് കൃ​ഷ്ണ​ൻ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ച ശേ​ഷം മേ​യ​ർ കെ​ൻ മാ​ത്യു അ​മേ​രി​ക്ക​ൻ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ച് മാ​ഗ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ ഇ​ന്ത്യ​ൻ പ​താ​ക ഉ​യ​ർ​ത്തി.



മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ബ​ന്ധ​ത്തെ​ക്കു​റി​ച്ചും സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ മു​ൻ​ഗാ​മി​ക​ളു​ടെ ത്യാ​ഗ​ത്തെ​ക്കു​റി​ച്ചും ഓ​ർ​മ്മി​പ്പെ​ടു​ത്തി. സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​റും ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ലും സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി.




സ്വാ​ത​ന്ത്ര്യം ഒ​രു ആ​ഘോ​ഷം മാ​ത്ര​മ​ല്ല, ഒ​രു ഉ​ത്ത​ര​വാ​ദി​ത്തം കൂ​ടി​യാ​ണെ​ന്ന് ജ​ഡ്ജ് പ​ട്ടേ​ൽ ഓ​ർ​മ്മി​പ്പി​ച്ചു. മു​ൻ പ്ര​സി​ഡ​ന്‍റും ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി ക​ൺ​വീ​ന​റു​മാ​യ ശ​ശി​ധ​ര​ൻ നാ​യ​ർ, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി​നോ​ദ് വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്‌​ടേ​ഴ്സ് അം​ഗം ജോ​ർ​ജ് തെ​ക്കേ​മ​ല​യു​ടെ ന​ന്ദി പ്ര​സം​ഗ​ത്തോ​ടെ പ​രി​പാ​ടി അ​വ​സാ​നി​ച്ചു.