അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ
Saturday, July 6, 2024 11:29 AM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: അ​മേ​രി​ക്ക​യു​ടെ സ്വാ​ത​ന്ത്ര്യ ദി​നം ജൂ​ലൈ നാ​ലി​ന് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ആ​ഘോ​ഷി​ച്ചു. രാ​വി​ലെ 10ന് ​ഡാ​ള​സ് ഫോ​ർ​ട്ട് വ​ർ​ത്ത് മേ​ഖ​ല​ക​ളി​ൽ നി​ന്നും നി​ര​വ​ധി പേ​ർ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ഗാ​ർ​ലാ​ൻ​ഡി​ലു​ള്ള കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ൽ എ​ത്തി.

പ​താ​ക ഉ​യ​ർ​ത്തു​ന്ന​തി​ന് മു​ൻ​പ് ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ചേ​ർ​ന്ന് സൈ​ക്കി​ൾ റാ​ലി സം​ഘ​ടി​പ്പി​ച്ചു. തു​ട​ർ​ന്ന് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര സ്വാ​ഗ​ത​മാ​ശം​സി​ച്ചു അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങു ന​ട​ത്തി.



ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ജ​നാ​ധി​പ​ത്യ​രാ​ജ്യ​മാ​യ അ​മേ​രി​ക്ക​യി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ​രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന ന​മ്മ​ളെ സം​ബ​ന്ധി​ച്ചു​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ വി​ല എ​ന്താ​ണെ​ന്ന് ആ​വ​ർ​ത്തി​ക്കേ​ണ്ട​തി​ല്ലെ​ന്നു പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ ച​രി​ത്ര പ​ശ്ചാ​ത്ത​ലം വി​വ​രി​ക്കു​ക​യും എ​ല്ലാ​വ​ർ​ക്കും സ്വാ​ത​ന്ത്ര്യ​ദി​ന ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.




ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ബോ​ബ​ൻ കൊ​ടു​വ​ത്, ടോ​മി നെ​ല്ലു​വേ​ലി​ൽ, സു​ബി ഫി​ലി​പ്പ്, ജെ​യ്സി രാ​ജു, വി​നോ​ദ് ജോ​ർ​ജ്, സാ​ബു മാ​ത്യു, ഫ്രാ​ൻ​സി​സ് തോ​ട്ട​ത്തി​ൽ, സെ​ബാ​സ്റ്റ്യ​ൻ പ്രാ​കു​ഴി, ജോ​ർ​ജ് വി​ല​ങ്ങോ​ലി​ൽ, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, രാ​ജ​ൻ ഐ​സ​ക്, സി​ജു വി. ​ജോ​ർ​ജ്, ബേ​ബി കൊ​ടു​വ​ത് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.



കേ​ര​ള അ​സോ​സി​യേ​ഷ​ൻ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​ൻ ഐ. ​വ​ർ​ഗീ​സി​ന്‍റെ സാ​ന്നി​ധ്യം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും മ​ധു​ര വി​ത​ര​ണ​വും പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​രു​ന്നു.