ഹൂ​സ്റ്റ​ണി​ൽ ലീ​ജി​യ​ൻ ഓ​ഫ് മേ​രി സെ​മി​നാ​ർ സംഘടിപ്പിച്ചു
Friday, July 5, 2024 3:06 AM IST
ബി​ബി തെ​ക്ക​നാ​ട്ട്
ഹൂ​സ്റ്റ​​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​തോ​ലി​ക്കാ ദേവാല​യ​ത്തി​ൽ ലീ​ജി​യ​ൻ ഓ​ഫ് മേ​രി സെ​മി​നാ​ർ സംഘടിപ്പിച്ചു. കോ​ട്ട​യം അ​തി​രൂ​പ​ത പ്ര​സി​ഡന്‍റ് ല​ത മാ​ക്കി​ൽ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ട്ട സെ​മി​നാ​റി​ൽ ലീ​ജി​യ​ൻ ഓ​ഫ് മേ​രി എ​ന്താ​ണെ​ന്നും ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ സം​ഘ​ട​ന​യു​ടെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും ല​ത മാ​ക്കി​ൽ വി​ശ​ദ​മാ​യി സം​സാ​രി​ച്ചു.

ഇ​ട​വ​ക സ​മൂ​ഹ​ത്തെ മു​ഴു​വ​നാ​യും ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് എ​ല്ലാ കു​ടും​ബ​ങ്ങ​ളെ​യും മാ​താ​വി​ന്‍റെ സ​ന്നി​ധി​യി​ലും മ​ധ്യ​സ്ഥ​ത​യിലും മു​ന്നോ​ട്ടു പോ​കു​വാ​ൻ ലീ​ജി​യ​ൻ ഓ​ഫ് മേ​രി സം​ഘ​ട​നാ അം​ഗ​ങ്ങ​ൾ പ്ര​തി​ജ്ഞാബ​ദ്ധ​രാ​ണെ​ന്ന് ല​ത മാ​ക്കി​ൽ പ​റ​ഞ്ഞു.​



ഇ​ട​വ​ക​യു​ടെ ഐ​ക്യ​ത്തി​നും കെ​ട്ടു​റ​പ്പി​നും, ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ​വും ഭൗ​തി​ക​വു​മാ​യ വ​ള​ർ​ച്ചയ്​ക്കും മാ​താ​വി​നോ​ട് മാ​ധ്യ​സ്ഥം വ​ഹി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും വി​ശ​ദീ​ക​രി​ച്ചു. ലീ​ജി​യ​ൻ ഓ​ഫ് മേ​രി ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നു ഇ​ട​വ​ക വി​കാ​രി ഫാ.​ ഏ​ബ്ര​ഹാം മു​ത്തോ​ല​ത്തു ത​ന്‍റെ ആ​മു​ഖ സ​ന്ദേ​ശ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ട​വ​ക പ്ര​സി​ഡന്‍റിന്‍റെ സി​സി തൊ​ട്ടി​യി​ൽ, ആ​നി​മേ​റ്റ​ർ സി.​ലി​സി​ൻ ജോ​സ് എ​സ്.​ജെ.​സി, സെ​ക്ര​ട്ട​റി ഷൈ​നി കൊ​ണ്ടൂ​ർ, ട്ര​ഷ​ർ എ​ൽ​സ​മ്മ അ​ത്തി​മ​റ്റ​ത്തി​ൽ, ലീ​ലാ​മ്മ ഇ​ല്ലി​ക്കാ​ട്ടി​ൽ, ഗ്രേ​സി നി​ര​പ്പേ​ൽ, ലൈ​സ പ​റ​യ​ൻ​ക​ല​യി​ൽ, മ​റി​യാ​മ്മ എ​ടാ​ട്ടു​കു​ന്നേ​ൽ, മ​റ്റു ലീ​ജി​യ​ൻ ഓ​ഫ് മേ​രി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃത്വം ന​ൽ​കി.