മ​ല​യാ​ളികൾക്കായി​ സ്പീ​ഡ് ഡേ​റ്റിം​ഗ് ഇ​വ​ന്‍റ് ബ്രൂ​ക്ലി​നി​ൽ സം​ഘ​ടി​പ്പി​ച്ചു
Thursday, July 4, 2024 6:26 AM IST
പി.പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: അ​വി​വാ​ഹി​ത​രാ​യ ക്രി​സ്ത്യ​ൻ മ​ല​യാ​ളി​ക​ൾ​ക്കു​ള്ള മാ​ച്ച് മേ​ക്കിംഗ് ഫാ​ൾ ഇ​ൻ മ​ല​യാ​ള​ ല​വ് (എഫ്ഐഎം) ര​ണ്ടാ​മ​ത് സ്പീ​ഡ് ഡേ​റ്റിം​ഗ് ഇ​വ​ന്‍റ് ബ്രൂ​ക്ലി​നി​ൽ സം​ഘ​ടി​പ്പി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ളം 600 രജി​സ്ട്രേ​ഷ​നു​ക​ൾ ല​ഭി​ച്ചു. എ​ന്നാ​ൽ സ്ഥ​ല​പ​രി​മി​തി എ​ന്നി​വ മൂ​ലം ഏ​ക​ദേ​ശം 200 പേ​രെ മാ​ത്ര​മേ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണി​ച്ചി​രു​ന്നു​ള്ളൂ.

യു​എ​സ്, കാ​ന​ഡ, കൂ​ടാ​തെ യു​കെ​യി​ൽ നി​ന്നു​ള്ള​വ​ർ പോ​ലും ഇ​വ​ന്‍റിൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ത​ത്സ​മ​യ ഡി​ജെ​യു​മൊ​ത്തു​ള്ള ഒ​രു ആ​ഫ്റ്റ​ർ പാ​ർ​ട്ടി ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ദ്ദേ​ഹം എഫ്ഐഎം സ്ഥാ​പ​ക​രാ​യ മാ​റ്റ് ജോ​ർ​ജ്, ജൂ​ലി ജോ​ർ​ജ് എ​ന്നി​വ​രെ അ​ഭി​ന​ന്ദി​ക്കു​ക​യും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.