ന്യൂ​യോ​ർ​ക്കിൽ വി​മാ​നാ​പ​ക​ടം; ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ മ​രി​ച്ചു
Tuesday, July 2, 2024 4:39 PM IST
പി.​പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്‍: ന്യൂ​യോ​ർ​ക്കി​ലു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ൽ ജോ​ർ​ജി​യ​യി​ൽ നി​ന്നു​ള്ള അ​ഞ്ചം​ഗ കു​ടും​ബം മ​രി​ച്ചു. ബേ​സ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് കാ​ണാ​നാ​യി കൂ​പ്പ​ർ​സ്റ്റൗ​ൺ സ​ന്ദ​ർ​ശി​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്

റോ​ജ​ർ ബെ​ഗ്സ് (76), ലോ​റ വാ​ൻ എ​പ്സ് (42), റ​യാ​ൻ വാ​ൻ എ​പ്സ് (42), ജെ​യിം​സ് വാ​ൻ എ​പ്സ് (12), ഹാ​രി​സ​ൺ വാ​ൻ എ​പ്സ് (10) എ​ന്നി​വ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് സിം​ഗി​ൾ എ​ൻ​ജി​ൻ പൈ​പ്പ​ർ പി​എ-46 വി​മാ​നം കൂ​പ്പ​ർ​സ്റ്റൗ​ണി​ന് 200 കി​ലോ​മീ​റ്റ​ർ അ​ക​ല​യു​ള്ള മാ​സോ​ൺ​വി​ല്ല എ​ന്ന ഗ്രാ​മ​ത്തി​ൽ ത​ക​ർ​ന്നു​വീ​ണ​ത്.

വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും മൃ​ത​ദേ​ഹ​ങ്ങ​ളും ഞാ​യ​റാ​ഴ്ച രാ​ത്രി തെ​ര​ച്ചി​ൽ സം​ഘം ക​ണ്ടെ​ത്തി. ഡ്രോ​ണു​ക​ൾ, ഓ​ൾ-​ടെ​റൈ​ൻ വാ​ഹ​ന​ങ്ങ​ൾ, ഹെ​ലി​കോ​പ്റ്റ​റു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

റോ​ജ​ർ ബെ​ഗ്സി​ന് പൈ​ല​റ്റ് ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്ന​താ​യി രേ​ഖ​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. വി​വ​രം അ​നു​സ​രി​ച്ച് വി​മാ​നം ഓ​ടി​ച്ച​ത് ബെ​ഗ്സ് ത​ന്നെ​യാ​യി​രു​ന്നു. അ​പ​ക​ട കാ​ര​ണം ഇ​പ്പോ​ഴും അ​ജ്ഞാ​ത​മാ​ണ്.

ദേ​ശീ​യ ഗ​താ​ഗ​ത സു​ര​ക്ഷാ ബോ​ർ​ഡ്(​എ​ൻ‌​ടി​എ​സ്ബി) അ​ന്വേ​ഷ​ണം ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജോ​ർ​ജി​യ ഗ​വ​ർ​ണ​ർ ബ്ര​യാ​ൻ കെം​പ് ഇ​ര​ക​ളു​ടെ സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.