ജോണ്‍ ജേക്കബ് നോര്‍ത്ത് കരോളിനയില്‍ അന്തരിച്ചു
Thursday, July 4, 2024 7:31 AM IST
ബിനോയി സെബാസ്റ്റിയന്‍
ഷാ​ര്‍​ല​റ്റ്: അ​ടൂ​ര്‍ ത​ട്ട​യി​ല്‍ കു​ള​ത്തി​ന്‍ ക​രോ​ട്ടു​വീ​ട്ടി​ല്‍ ജോ​ണ്‍ ജേ​ക്ക​ബ് (ജോ​സ്) നോ​ര്‍​ത്ത് ക​രോ​ളി​ന​യി​ലെ ഷാ​ര്‍​ല​റ്റി​ല്‍ അ​ന്ത​രി​ച്ചു. പ​ത്തു വ​ര്‍​ഷ​ത്തോ​ളം ഇ​ന്ത്യ​ൻ നേ​വി​യി​ലു​ള്ള സേ​വ​ന​ത്തി​നു​ശേ​ഷം 1984ല്‍ ​അ​ദേ​ഹം അ​മേ​രി​ക്ക​യി​ലേ​ത്തി.

തു​ട​ര്‍​ന്ന് ന്യൂ​യോ​ര്‍​ക്കി​ലെ ഫ​സ്റ്റ് ഫി​ഡ​ലി​റ്റി ബാ​ങ്കി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. 1996ല്‍ ​ഷാ​ര്‍​ല​റ്റി​ലേ​ക്കു താ​മ​സം മാ​റി. പ​രേ​ത​രാ​യ കെ. ​കെ. ജേ​ക്ക​ബും പൊ​ന്ന​മ്മ ജേ​ക്ക​ബു​മാ​ണ് മാ​താ​പി​താ​ക്ക​ള്‍. സു​സ​ന്‍ ജേ​ക്ക​ബ് ഭാ​ര്യ​യും ജ​യ്സ​ണ്‍ ജേ​ക്ക​ബ്, ഷോ​ണ്‍ ജേ​ക്ക​ബ് എ​ന്നി​വ​ര്‍ മ​ക്ക​ളു​മാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ള്‍: കോ​ശി ജേ​ക്ക​ബ്(​ന്യ​യോ​ര്‍​ക്ക്), മാ​ത്യൂ ജേ​ക്ക​ബ്(​ഹ്യൂ​സ്റ്റ​ന്‍), ഫി​ലി​പ്പ് ബേ​ക്ക​ബ്(​ന്യൂ​യോ​ര്‍​ക്ക്), ജോ​ര്‍​ജ് ജേ​ക്ക​ബ്(​അ​റ്റ്ലാന്‍റാ), മ​റി​യാ​മ്മ ജോ​സ്(​ഹൂ​സ്റ്റ​ന്‍), ഏ​ലി​യാ​മ്മ കു​ര്യ​ന്‍ (നൂ​യോ​ര്‍​ക്ക്).

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ല്‍ ഏ​ഴ് വ​രെ ജെ​യിം​സ് ഫ്യൂ​ണ​റ​ല്‍ ഹോ​മി​ല്‍ വ​ച്ചാ​ണ് വി​സി​റ്റേ​ഷ​ന്‍ സ​ര്‍​വീ​സ്. ശ​നി​യാ​ഴ്ച രാ​വി​ലെ ഹാ​രീ​സ് കാ​മ്പ​സ് ഹി​ക്ക​റി ഗ്രോ​വ് ബാ​പ്റ്റി​സ്റ്റു ച​ര്‍​ച്ചി​ല്‍ 11ന് ​സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ച് ഗ​സ്ത​മേ​ന സി​മ​റ്റ​റി ആ​ന്‍​ഡ് മെ​മ്മേി​യ​ല്‍ ഗാ​ര്‍​ഡ​ന്‍​സി​ല്‍ പൂ​ര്‍​ത്തി​യാ​കും.